അയോധ്യ: നാളെ നടക്കാനിരിക്കുന്ന അയോധ്യ രാമക്ഷേത്രത്തിന്റെ ഭൂമി പൂജയ്ക്ക് പ്രദേശത്ത് ഒരുക്കുന്നത് കനത്ത സുരക്ഷ സജ്ജീകരണങ്ങള്‍. സുരക്ഷയുടെ ഭാഗമായി അതിഥികള്‍ക്ക് നല്‍കിയിരിക്കുന്ന ക്ഷണ കത്തുകള്‍ ഒറ്റത്തവണ മാത്രമേ ഉപയോഗിക്കാനാകൂ. ചടങ്ങുകള്‍ക്ക് അയോധ്യയില്‍ എത്തിയവര്‍ക്ക് ഇത് കൈമാറിയിരുന്നു. എല്ലാ ക്ഷണകത്തുകളിലും ഓരോ സുരക്ഷാ കോഡുകള്‍ ഉണ്ടായിരിക്കും. ഒരു തവണ മാത്രമേ ഇത് സ്വൈപ്പ് ചെയ്യാനാകൂ. പ്രവേശന കവാടത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇത് ക്രോസ് ചെക്ക് ചെയ്യും. ആര്‍ക്കും കാര്‍ഡ് കൈമാറാനാകില്ല.
വേദിയിലേക്ക് മൊബൈല്‍ ഫോണ്‍, ക്യാമറ, മറ്റു ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൊണ്ടുവരുന്നതിന് അനുമതിയില്ല. ക്ഷേത്രത്തിന് മുമ്പിലായി പാര്‍ക്കിങ് സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്. അതിഥികള്‍ക്ക് വേദിയിലേക്കെത്താന്‍ 250 ഓളം അടി നടക്കേണ്ടി വരും. രാവിലെ എട്ടിനും ഉച്ചയ്ക്ക് രണ്ടിനും ഇടയിലാണ് ചടങ്ങ്. ഉച്ചയ്ക്ക് 12.30 ഓടെയാണ് പ്രധാന ചടങ്ങിനുള്ള മുഹൂര്‍ത്തം.
Post Your Comments