KeralaLatest NewsNews

തന്റെ മനസിലുള്ള ഒരു സഖാവിന്റെ ഗുണഗണങ്ങള്‍ പങ്കുവച്ച് സോഹന്‍ റോയ് : കവിത വൈറല്‍

കവിയും, സംവിധായകനും ഇടതുപക്ഷ സഹയാത്രികനുമായ സോഹൻ റോയ് തൻ്റെ മനസ്സിലുള്ള സഖാവിന്റെ ഗുണങ്ങളെ ആസ്പദമാക്കി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ച ‘ സഖാവ് ‘ എന്ന കവിത ഏറ്റെടുത്ത് സാഹിത്യ സ്നേഹികൾ. ഒപ്പം, കവിതയിൽ പ്രതിപാദിച്ച സഖാവിന്റെ സ്വഭാവ ഗുണങ്ങളും, ഇന്നത്തെ യാഥാർത്ഥ്യവും തമ്മിൽ താരതമ്യം ചെയ്തുള്ള വിവാദങ്ങളും സമൂഹമാധ്യമങ്ങളിൽ പുരോഗമിക്കുകയാണ്.

‘അന്യൻ പശിച്ചാൽ തൻ അന്നം കൊടുക്കുവാൻ മുന്നിൽ വരുന്നവൻ ആ സഖാവ്… ‘ എന്നാരംഭിയ്ക്കുന്ന കവിത, മറ്റൊരാൾക്ക് വിശക്കുമ്പോൾ അതിന്റെ വേദന തന്റെ സ്വന്തം വയറ്റിൽ അനുഭവവേദ്യമാകുന്ന സത്വഗുണാവസ്ഥയെക്കുറിച്ച് വായനക്കാരെ കവി ഓർമ്മിപ്പിക്കുന്നു. ‘അന്യൻ താൻ തന്നെയാണെന്ന ‘തത്വമസി ‘ യുടെ ദാർശനികതയും, സമഭാവനയുടെ സന്ദേശം നൽകുന്ന ‘സോഷ്യലിസ’വും വിപ്ലവ വീര്യത്തോടെ വരികളിൽ തുടിച്ചു നിൽക്കുന്നു. ‘കൂട്ടത്തിൽ ഒന്നിന്റെ ആശയം മാറിയാൽ കൂട്ട് മറക്കാത്തോൻ ആ സഖാവ് ‘ എന്ന വരികളിലൂടെ, സൗഹൃദത്തിന്റെ ആഴങ്ങളിലാണ് യഥാർത്ഥ ‘ സഖാവ്’ നിലകൊള്ളേണ്ടത് എന്ന തിരിച്ചറിവും കവി നമുക്ക് സമ്മാനിക്കുന്നു. ഊരുവിലക്കിന്റെ ശിക്ഷ വിധിയ്ക്കാത്ത, ആദർശ വഞ്ചിയിൽ കാപട്യം ഏറ്റാത്ത യഥാർത്ഥ സഖാക്കളെയും തുടർന്നുള്ള വരികൾ നമുക്ക് കാണിച്ചു തരുന്നുണ്ട്. ‘മാറ്റേണ്ട ചട്ടങ്ങളെക്കുറിച്ചുള്ള ഒരു പൊതുബോധം ‘ ജനമനസ്സുകളിൽ സൃഷ്ടിയ്ക്കുന്നതിലൂടെ, എങ്ങനെയാണ് കവിതകൾക്ക് വിപ്ലവം സൃഷ്ടിക്കാൻ സാധിക്കുക എന്ന് ഈ ‘സഖാവ്’ നമുക്ക് കാണിച്ചു തരും.

ആദർശവും തത്വശാസ്ത്രവും വാക്കുകളിൽ മാത്രമൊതുങ്ങേണ്ടതല്ലെന്നും പ്രവർത്തിയിലൂടെ യാഥാർത്ഥമാക്കേണ്ടതാണെന്നും സ്വന്തം ജീവിതത്തിലൂടെ കാട്ടിത്തന്ന വ്യക്തി കൂടിയാണ് സോഹൻ റോയ്. സ്വപ്രയത്നത്തിലൂടെ വ്യവസായ മേഖലയുടെ ഔന്നത്യത്തിലെ ഫോബ്സിൽ ഇടം നേടിയിട്ടും ലാഭവും സുഖസൗകര്യങ്ങളും സഹപ്രവർത്തകരുമായി തുല്യമായ് പങ്കു വച്ച് ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റിൻ്റെ മാതൃകയാവാൻ അദ്ദേഹത്തിനു സാധിച്ചു. കോവിഡ് കാലത്ത് തൊഴിൽ ചെയ്യാതെ തന്നെ കൃത്യമായി ശമ്പളം ലഭിയ്ക്കുന്നതിൻ്റെ സന്തോഷം ഒരു സഹപ്രവർത്തകൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത് വൈറലായിരുന്നു. സ്വകാര്യ മേഖലയിൽ ഏർപ്പെടുത്തിയ പെൻഷൻ കൂടാതെ സ്റ്റാഫിൻ്റെ മാതാപിതാക്കൾക്ക് കൂടി പെൻഷൻ ഏർപ്പെടുത്തി വ്യവസായ ലോകത്തിനു തന്നെ മാതൃകയാവാൻ സോഹൻ റോയിയുടെ ഏരീസ് ഗ്രൂപ്പിനു സാധിച്ചു. ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ സഞ്ചരിയ്ക്കുകയും ആശയങ്ങളുടെ തീവ്രത ഇന്നും മനസ്സിൽ കെടാതെ സൂക്ഷിയ്ക്കുകയും, ലോകദർശനം വ്യത്യസ്ഥനാക്കുകയും ചെയ്യുന്നതു കൊണ്ടായിരിക്കാം യുക്തിരഹിതമായ തീരുമാനങ്ങളോടും ആദർശഅപചയങ്ങളോടും തൻ്റെ അണുകവിതകളിലൂടെ സോഹൻ പലപ്പോഴും ശക്തമായി പ്രതികരിച്ച് ഒരു “തിരുത്തൽവാദിപ്പട്ടം” അണിയേണ്ടി വന്നിട്ടുണ്ടാവുക. താൻ വിശ്വസിയ്ക്കുന്ന പ്രസ്ഥാനത്തിലെ വളർന്നു വരുന്ന പുതുതലമുറയ്ക്കു ഒരു വഴികാട്ടിയാവുന്നതിനൊപ്പം ആദർശം മറന്നവർക്കുള്ള ഒരോർമ്മപ്പെടുത്തൽ കൂടിയാവട്ടെ ഈ കവിത എന്നും കവിയാഗ്രഹിയ്ക്കുന്നു.

കറുത്ത ജൂതൻ, ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ എന്നിവയടക്കമുള്ള ധാരാളം മുഖ്യധാരാ സിനിമകൾക്കുവേണ്ടി സംഗീതസംവിധാനവും പശ്ചാത്തലസംഗീതവും ഒരുക്കിയിട്ടുള്ള പ്രശസ്ത സംഗീത സംവിധായകൻ ബി ആർ ബിജുറാം ആണ് ഈ കവിതയുടെ സംഗീതസംവിധാനവും ഓർക്കസ്റ്റേഷനും ആലാപനവും നിർവഹിച്ചിരിക്കുന്നത്.

IMG-20200717-WA0003 (1)

shortlink

Related Articles

Post Your Comments

Related Articles


Back to top button