ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കോവിഡ് ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രി തെരഞ്ഞെടുത്തതിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ വിമർശനം. നമ്മുടെ ആഭ്യന്തരമന്ത്രി എയിംസ് തെരഞ്ഞെടുക്കാതെ തൊട്ടടുത്ത സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെന്നത് അത്ഭുതമാണ്. ഭരണവര്‍ഗം പൊതുസ്ഥാപനങ്ങളെ ആശ്രയിച്ചാല്‍ മാത്രമേ പൊതുജനങ്ങള്‍ അവയെ സ്വീകരിക്കുകയും വിശ്വസിക്കുകയും ചെയ്യൂ എന്ന് 1956ല്‍ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്റു എയിംസ് മാതൃകക്ക് മുന്നില്‍ നില്ക്കുന്ന ചിത്രം റീട്വീറ്റ് ചെയ്ത് തരൂർ കുറിച്ചു. ഞായറാഴ്ചയാണ്അമിത് ഷാക്ക് കോവിഡ് സ്ഥിരീകരിച്ചത്. മറ്റു ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നതിനാല്‍ ആശുപത്രിയില്‍ ചികിത്സ തേടണമെന്ന് അദ്ദേഹത്തോട് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു.
Read also: വീണ്ടും സ്വര്‍ണക്കടത്ത്; വാച്ചിനുള്ളില്‍ മൂന്ന് ലക്ഷം രൂപയുടെ സ്വര്‍ണം കടത്താൻ ശ്രമം
True. Wonder why our Home Minister, when ill, chose not to go to AIIMS but to a private hospital in a neighbouring state. Public institutions need the patronage of the powerful if they are to inspire public confidence. https://t.co/HxVqdREura
— Shashi Tharoor (@ShashiTharoor) August 3, 2020
Post Your Comments