COVID 19KeralaLatest NewsNews

തിരുവനന്തപുരത്തെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

തിരുവനന്തപുരം • തിരുവനന്തപുരം ജില്ലയിൽ നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് ചുവടെ പറയുന്ന പ്രദേശങ്ങൾ കണ്ടൈൻമെൻറ് സോൺ ആയി ജില്ലാ കലക്ടര്‍ നവ്ജ്യോത് ഖോസേ പ്രഖ്യാപിച്ചു.

1. തിരുവനന്തപുരം കോർപ്പറേഷനിലെ ജഗതി വാർഡ്.
2. വാമനപുരം ഗ്രാമപഞ്ചായത്തിലെ ഈട്ടിമൂട് വാർഡ്.
3. ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ വട്ടപ്പറമ്പ് വാർഡ്.
4. മുദാക്കൽ ഗ്രാമപഞ്ചായത്തിലെ പൗത്തി വാർഡ്.
5. നെയ്യാറ്റിൻകര മുൻസിപ്പാലിറ്റിയിലെ പുന്നക്കാട്‌ വാർഡ്.
6. കാട്ടാക്കട ഗ്രാമപഞ്ചായത്തിലെ പ്ലാവൂർ, ചന്ദ്രമംഗലം, ആമച്ചൽ, ചെമ്പനകോഡ്, പാരച്ചൽ എന്നീ വാർഡുകൾ. ഈ വാര്‍ഡിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്തണം. ഈ പ്രദേശങ്ങളില്‍ നിശ്ചയിച്ചിരുന്ന പൊതുപരീക്ഷകള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നടത്താന്‍ പാടില്ല. കണ്ടെയിന്‍മെന്റ് സോണുകളില്‍ ഒരുതരത്തിലുള്ള ലോക്ക്ഡൗണ്‍ ഇളവുകളും ബാധകമായിരിക്കില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button