കൊച്ചി: എറണാകുളം ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തില്‍ പുതിയ കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു. എറണാകുളം ജില്ലയിലെ 11 പഞ്ചായത്തുകളിലെ 33 വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി. ആലുവ നഗരസഭ, ചെല്ലാനം പഞ്ചായത്ത് എന്നിവിടങ്ങളിലെ ചില വാര്‍ഡുകളും ഇതിലുള്‍പ്പെടും.
* പുതിയ കണ്ടെയിന്‍മെന്റ് സോണുകള്‍
പൂതൃക്ക പഞ്ചായത്ത് വാര്‍ഡ് 12,
വാരപ്പെട്ടി പഞ്ചായത്ത് 6,11 വാര്‍ഡുകള്‍,
രായമംഗലം പഞ്ചായത്ത് നാലാം വാര്‍ഡ്,
ആമ്പല്ലൂര്‍ പഞ്ചായത്ത് 10,12 വാര്‍ഡുകള്‍,
എടവനക്കാട് പഞ്ചായത്ത് 12,13 വാര്‍ഡുകള്‍,
വടക്കേക്കര പഞ്ചായത്ത് ഒന്നാം വാര്‍ഡ്,
പുത്തന്‍വേലിക്കര ഒന്‍പതാം വാര്‍ഡ്,
മൂവാറ്റുപുഴ മുനിസിപ്പാലിറ്റി 21 -ആം വാര്‍ഡ്
അതേസമയം ഇന്ന് മാത്രം 106 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 89 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. ഇതോടെ ജില്ലയില്‍ നിലവില്‍ കോവിഡ് ചികിത്സയിലുള്ള രോഗികളുടെ എണ്ണം 1045 ആയി ഉയര്‍ന്നിരിക്കുകയാണ്.
ഇന്ന് 174 പേരെ പുതുതായി ആശുപത്രിയില്‍/ എഫ് എല്‍ റ്റി സി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളില്‍/ എഫ് എല്‍ റ്റി സികളില്‍ നിന്ന് 70 പേരെ ഡിസ്ചാര്‍ജ് ചെയ്തു. കൂടാതെ ഇന്ന് 38 പേര്‍ രോഗ മുക്തി നേടി. ഇതില്‍ 37 പേര്‍ എറണാകുളം ജില്ലക്കാരും ഒരാള്‍ ആലപ്പുഴ ജില്ലക്കാരിയുമാണ്.
Post Your Comments