കോവിഡ് പ്രതിസന്ധിയിലും, ഇന്ത്യന്‍ വാഹന വിപണിയില്‍ മികച്ച പ്രകടനവുമായി എം ജി മോട്ടോഴ്സ്. 2020 ജൂലൈയില്‍, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 40 ശതമാനം വിൽപ്പന വർദ്ധിച്ചു. 2019 ജൂലൈയില്‍ 1508 യൂണിറ്റപ്പോൾ, കഴിഞ്ഞ മാസമത് 2105 ആയി ഉയർന്നു. കൂടാതെ 2020 ജൂണ്‍ മാസത്തില്‍ വിറ്റഴിച്ച 2012 യൂണിറ്റിനെ അപേക്ഷിച്ചും, വില്‍പ്പനയില്‍ പുരോഗതിയുണ്ട്.
ചൈനീസ് വാഹന നിര്‍മ്മാതാക്കളായ SAIC മോട്ടോഴ്സിന്റെ കീഴിലുള്ള ബ്രിട്ടീഷ് ബ്രാന്‍ഡായ എംജി മോട്ടോഴ്സ് 2019 ജൂണ്‍ 27നാണ് ഇന്ത്യയിലെ ആദ്യ ഇന്റര്‍നെറ്റ് അധിഷ്ഠിത കാറെന്നു പേരുള്ള ഹെക്ടറുമായി ഇന്ത്യയിലെത്തിയത്. കേന്ദ്രസര്‍ക്കാരിന്റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി എത്തിയ കമ്പനി ഹെക്ടറിന് പുറമെ ZS ഇവി, ഹെക്ടര്‍ പ്ലസ് എന്നി മോഡലുകളും ഇന്ത്യൻ വിപണിയിൽ എത്തിച്ചിട്ടുണ്ട്.
Post Your Comments