KeralaLatest NewsNews

സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്നയുടെ മൊഴിയില്‍ പരാമര്‍ശമുള്ള ഉന്നത രാഷ്ട്രീയ നേതാവിനേയും ചോദ്യം ചെയ്യും : ഇതോടെ കേസില്‍ വമ്പന്‍ സ്രാവുകള്‍ കുടുങ്ങുമെന്ന് സൂചന

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്നയുടെ മൊഴിയില്‍ പരാമര്‍ശമുള്ള ഉന്നത രാഷ്ട്രീയ നേതാവിനേയും ചോദ്യം ചെയ്യും ഇതോടെ കേസില്‍ വമ്പന്‍ സ്രാവുകള്‍ കുടുങ്ങുമെന്ന് സൂചന. അതേസമയം, സ്വര്‍ണ്ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും. അന്വേഷണവുമായി ബന്ധപ്പെട്ട് ചേര്‍ന്ന കസ്റ്റംസിന്റെ വിലയിരുത്തല്‍ യോഗത്തിലാണ് ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. നേരത്തെ അദ്ദേഹം നല്‍കിയ മൊഴിയില്‍ വ്യക്തതയില്ലാത്തതിനാലാണിത്. സ്വപ്നയുടെ മൊഴിയില്‍ പരാമര്‍ശമുള്ള ഉന്നത രാഷ്ട്രീയ നേതാവിനേയും ചോദ്യം ചെയ്യും. കള്ളക്കടത്തിനെ കുറിച്ച് അറിവുണ്ടെന്നും സഹായം നല്‍കിയെന്നും സ്വപ്ന മൊഴി നല്‍കിയ നേതാവിനെയാണ് ചോദ്യം ചെയ്യുക.

Read Also : സ്വപ്നയുടെ മൊഴിപ്പകര്‍പ്പ് കോടതിയില്‍; രാഷ്ട്രീയ നേതാക്കളടക്കം സ്വര്‍ണക്കടത്തിന് സഹായിച്ചവരുടെ പേരുകള്‍ മൊഴിയിൽ

സ്വപ്ന സുരേഷിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ശിവശങ്കറിന് അറിയാമായിരുന്നോ എന്നതിലാണ് കസ്റ്റംസ് വ്യക്തത വരുത്തക. ശിവശങ്കറിനെ നേരത്തെ രണ്ടു തവണ എന്‍ഐഎ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. കസ്റ്റംസും ഒരു തവണ ചോദ്യം ചെയ്യുകയുണ്ടായി. അതിനിടെ സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യപ്രതികളില്‍ ഒരാളായ സ്വപ്ന സുരേഷ് നല്‍കിയ മൊഴികളില്‍ ചില രാഷ്ട്രീയക്കാരുടെ പേരുകളുമുണ്ടെന്ന സൂചന പുറത്തുവന്നതോടെ വിവാദം വീണ്ടും കൊഴുക്കാനാണ് സാധ്യതയുള്ളത്.

സ്വര്‍ണക്കടത്തിന് സഹായിച്ച രാഷ്ട്രീയക്കാരുടെയും യുഎഇ കോണ്‍സുലേറ്റിലെ ഉന്നതരുടെയും പേരുകള്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണു വിവരം. ഈ മൊഴിപ്പകര്‍പ്പ് സ്വപ്ന ആവശ്യപ്പെട്ടതനുസരിച്ച് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button