തലശേരി: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യകണ്ണി ഫൈസല്‍ ഫരീദ് ഇന്ത്യയിലെത്താതിരിക്കാന്‍ യുഎഇയില്‍ ആസൂത്രിത നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്. ഫൈസല്‍ ഫരീദിന്റെ ഗോഡ്ഫാദര് എന്നറിയപ്പെടുന്ന ദുബായിയിലെ മലയാളിയായ പ്രമുഖനാണ് ഫൈസല്‍ ഫരീദ് നാട്ടിലെത്താതിരിക്കാനുള്ള നീക്കത്തിനു പിന്നിലെന്നാണ് ദുബായിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഫൈസല്‍ ഫരീദ് എന്‍ഐഎയുടെ കസ്റ്റഡിയിലെത്തിയാല് കേരളത്തിലെയും ദുബായിലേയും മലയാളികള്‍ ഉള്‍പ്പെടെയുള്ള പല പ്രമുഖരും കുടുങ്ങുമെന്നാണ് നിഗമനം.
കേസില്‍ ആദ്യം മുതല്‍ ബന്ധമുണ്ടെന്ന് പറഞ്ഞുകേള്‍ക്കുന്ന മുതിര്‍ന്ന ഐ പി എസ് ഓഫീസറുടെ പങ്കും അടുത്തു തന്നെ പുറത്ത് വരുമെന്നാണ് സൂചന. കള്ളക്കടത്ത് കേസില്‍ തന്റെ പങ്ക് പുറത്ത് വരാതിരിക്കാന്‍ തന്റെ എതിരാളികളായ ഉന്നത ഉദ്യോഗസ്ഥരുമായി സൗഹൃദം സ്ഥാപിക്കാന്‍ ആരോപണ വിധേയനായ ഉദ്യോഗസ്ഥന് തീവ്ര ശ്രമമാണ് നടത്തുന്നത്. ഉദ്യോഗസ്ഥന്റെ കളളക്കടത്ത് ബന്ധം പുറത്ത് കൊണ്ടുവരുവാന്‍ ചില ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ രംഗത്തുണ്ട്. അതേസമയം ദുബായ് പോലീസ് കസ്റ്റഡിയിലെടുത്ത ഫൈസല്‍ ഇപ്പോള്‍ എവിടെയാണെന്നത് ദുരൂഹമായി തുടരുകയാണ്.
Post Your Comments