പാകിസ്ഥാനി ട്വിറ്റര്‍ അക്കൗണ്ടുകളിലൂടെ ചൈന ഇന്ത്യയില്‍ തെറ്റിദ്ധാരണ പരത്താന്‍ ശ്രമം നടത്തിയതായി അന്വേഷണ ഏജന്‍സികള്‍. അനേകം അക്കൗണ്ടുകളിലൂടെ പഴയ ചിത്രങ്ങളും വിവരങ്ങളും പങ്കുവെച്ചതായും ഇത് സത്യമെന്ന് ധരിച്ച് മാധ്യമങ്ങൾ ജനങ്ങളില്‍ അവിശ്വാസം പരത്തിയെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്. ചൈനയുടെ കൈയ്യേറ്റശ്രമങ്ങള്‍ നടക്കുന്നതിനിടയിലാണ് സംഭവം. ആയിരക്കണക്കിന് അനുയായികളുള്ള ഈ പ്രൊഫൈലുകള്‍ ചൈനയിലെ ഉയര്‍ന്ന നയതന്ത്രവിദഗ്ധരും പിന്തുടര്‍ന്നിരുന്നു. വിശ്വാസ്യത ഉണ്ടാക്കാനായിരുന്നു ഇത്തരമൊരു നീക്കമെന്നാണ് സൂചന.
പല പ്രൊഫൈലുകളും പാകിസ്ഥാനില്‍ നിന്നാണ് കൈകാര്യം ചെയ്തിരുന്നത്. ഈ പ്രൊഫൈലുകളിലൂടെ ഗാല്‍വാന്‍ താഴ്വരയില്‍ നടന്നതെന്ന് കാണിച്ച് പരിക്കേറ്റ ഇന്ത്യന്‍ സൈനികരുടെയും മറ്റും ചിത്രങ്ങള്‍ നിരന്തരം പങ്കുവച്ചിരുന്നു. ഇതെല്ലാം പഴയ യുദ്ധങ്ങളിലെ ചിത്രങ്ങളായിരുന്നു. നേപ്പാളി, ശ്രീലങ്കന്‍ എന്നീ രാജ്യങ്ങളിലെ ജനങ്ങളുടേത് എന്ന് തോന്നിക്കുന്ന വ്യാജപ്രൊഫൈലുകളിലൂടെ ഇന്ത്യയ്‌ക്കെതിരേ വലിയ വ്യാജവിവരങ്ങളാണ് പ്രചരിപ്പിച്ചത്. അതേസമയം പാകിസ്ഥാന്‍ നിയന്ത്രിക്കുന്ന ഭീകരസംഘങ്ങളെ ഉപയോഗിച്ച് പ്രാദേശികഭാഷകളായ തമിഴ്, മലയാളം, ഹിന്ദി എന്നീ ഭാഷകളില്‍പ്പോലും സാമൂഹ്യമാദ്ധ്യമ പ്രൊഫൈലുകള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.
Post Your Comments