ദോഹ : ഖത്തറിൽ വീണ്ടും ആശ്വാസത്തിന്റെ ദിനം, പുതിയ കോവിഡ് മരണങ്ങളില്ല. 223 പേര് കൂടി സുഖം പ്രാപിച്ചു. ഇതോടെ രാജ്യത്ത് രോഗവിമുക്തി നേടിയവരുടെ എണ്ണം 1,08,002 ആയി ഉയര്‍ന്നു, മരണസംഖ്യ 177. കഴിഞ്ഞ 24മണിക്കൂറിനിടെ 2,256 പേരില്‍ നടത്തിയ പരിശോധനയിൽ 215 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 1,11,322 ആയി. നിലവിൽ 3,143 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 75 പേര് തീവ്ര പരിചരണ വിഭാഗത്തിലാണ്. ആകെ 5,02,792 പേരില്‍ പരിശോധന നടത്തി.
കുവൈറ്റിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 388പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. നാലുപേർ മരണപ്പെട്ടു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 68299ഉം, മരണം 461ഉം ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 526 പേർ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 59,739ആയി ഉയർന്നു. നിലവിൽ 8099 പേരാണ് ചികിത്സയിലുള്ളത്. 126 പേർ തീവ്രപരിചരണ വിഭാഗത്തിൽ. 282 കുവൈറ്റികൾക്കും 106 വിദേശികൾക്കുമാണ് പുതുതായി വൈറസ് ബാധിച്ചത്. അഹ്മദി ഗവർണറേറ്റിൽ 113 പേർക്കും ഫർവാനിയ ഗവർണറേറ്റിൽ 86 പേർക്കും ജഹ്റ ഗവർണറേറ്റിൽ 83 പേർക്കും കാപിറ്റൽ ഗവർണറേറ്റിൽ 63 പേർക്കും ഹവല്ലി ഗവർണറേറ്റിൽ 43 പേർക്കുമാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.
Post Your Comments