മുംബൈ: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയില്‍ ഇന്ന് 8,968 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 4,50,196 ആയി. 24 മണിക്കൂറിനിടെ 266 പേര്‍ മരിച്ചതോടെ ആകെ മരണം 15,842 ആയി. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 10,221 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. സംസ്ഥാനത്ത് ഇതുവരെ 2,87,030 പേരാണ് രോഗമുക്തി നേടിയത്. നിലവില്‍ സംസ്ഥാനത്ത് 1,47,018 ആക്ടീവ് കൊവിഡ് കേസുകളാണ് ചികിത്സയില്‍ തുടരുന്നത്.
അതേസമയം തമിഴ്നാട്ടില്‍ ഇന്ന് 5609 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 109 കൊവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ തമിഴ്നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്ത ആകെ കൊവിഡ് കേസുകളുടെ എണ്ണം 2,63,222 ആയി. 4,241 പേരാണ് സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചത്. 2,02,283 പേര്‍ രോഗമുക്തരായി.തമിഴ്നാട്ടില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരില്‍ ആറുപേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. കേരളത്തില്‍ നിന്നുളള ഏഴുപേര്‍ ഉള്‍പ്പെടെ 26 പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്.
കൊവിഡ് രോഗവ്യാപനം രൂക്ഷമായി ബംഗളൂരുവില്‍ ഇന്ന് 27 പേരാണ് രോഗം ബാധിച്ച് മരിച്ചത്. 1497 പുതിയ കേസുകളാണ് ബംഗളൂരുവില്‍ മാത്രം സ്ഥിരീകരിച്ചത്. കര്‍ണാടകയില്‍ ഇന്ന് 4752 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 98 കൊവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. 1,39,571 പേര്‍ക്കാണ് ഇതുവരെ കര്‍ണാടകയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 62,500 പേര്‍ രോഗമുക്തരായി. 2,594 പേര്‍ മരിച്ചു.
Post Your Comments