കഴിഞ്ഞ ജനുവരി 14 ന് തൃശൂരിലെ സ്വർണ വ്യാപാരിയുടെ ഫ്ലാറ്റിൽ മുഖ്യമന്ത്രി നടത്തിയ രഹസ്യ യോഗം സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിടണമെന്ന് സന്ദീപ്. ജി. വാര്യർ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ആരൊക്കെയാണ് ഈ രഹസ്യ യോഗത്തിൽ പങ്കെടുത്തതെന്നും എന്തുകൊണ്ടാണ് ഈ യോഗത്തിൽ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ പോലും മാറ്റി നിർത്തിയതെന്നും അദ്ദേഹം ചോദിക്കുകയുണ്ടായി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
കഴിഞ്ഞ ജനുവരി 14 ന് തൃശൂരിലെ സ്വർണ വ്യാപാരിയുടെ ഫ്ലാറ്റിൽ മുഖ്യമന്ത്രി നടത്തിയ രഹസ്യ യോഗം സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിടണം.
ആരൊക്കെയാണ് ഈ രഹസ്യ യോഗത്തിൽ പങ്കെടുത്തത് ?
എന്തുകൊണ്ടാണ് ഈ യോഗത്തിൽ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ പോലും മാറ്റി നിർത്തിയത്?
ഇൻറർനെറ്റ് സൗകര്യം ഉള്ള ഒരു കമ്പ്യൂട്ടർ മാത്രമായിരുന്നില്ലേ ആ ഫ്ലാറ്റിൽ ലഭ്യമായിരുന്ന ഏക കമ്മ്യൂണിക്കേഷൻ ഡിവൈസ് ?
യോഗത്തിൽ പങ്കെടുത്തവരുടെ മൊബൈൽ ഫോണുകൾ ഒരേ മൊബൈൽ ടവറിനു കീഴിൽ വരാതെ നോക്കിയിരുന്നോ ?
ഡൽഹി കലാപത്തിലും പൗരത്വ പ്രക്ഷോഭത്തിനും സ്വർണ്ണക്കള്ളക്കടത്ത് ഫണ്ട് ഉപയോഗിച്ചു എന്ന സംശയം അന്വേഷണ ഏജൻസികൾക്കുണ്ട് എന്ന് മാധ്യമ വാർത്തകൾ സൂചിപ്പിക്കുന്നു. അമേരിക്കൻ പ്രസിഡൻറിന്റെ സന്ദർശനം അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയിട്ടുണ്ടോ എന്നുള്ള കാര്യവും അന്വേഷണ വിധേയമാക്കണം.
Post Your Comments