ഭോപ്പാൽ രാമക്ഷേത്ര പുനർനിർമാണത്തിന് പ്രധാനമന്ത്രി തറക്കല്ലിടുന്ന സാഹചര്യത്തിൽ ഹനുമാൻ ചാലിസ ചൊല്ലി ആഘോഷിക്കാൻ നിർദ്ദേശം നൽകി കോൺഗ്രസ് നേതാവ്. മദ്ധ്യ പ്രദേശ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ കമൽ നാഥ് ആണ് ശിലാന്യാസം ആഘോഷിക്കാൻ അണികൾക്ക് നിർദ്ദേശം നൽകിയത്. കൊറോണ പ്രോട്ടോക്കോളുകൾ പാലിച്ച് വീടുകളിൽ ഹനുമാൻ ചാലിസ ചൊല്ലാനാണ് നിർദ്ദേശം.
ചൊവ്വാഴ്ച്ചയാണ് കമൽ നാഥിന്റെ നേതൃത്വത്തിൽ ആഘോഷം നടക്കുന്നത്. എല്ലാവരും നിർബന്ധമായും അവരവരുടെ വീടുകളിൽ ആഘോഷങ്ങൾ നടത്തണമെന്നും കമൽ നാഥ് ആവശ്യപ്പെട്ടു. നേരത്തെ ശ്രീരാമനാണ് നമ്മുടെ എല്ലാവരുടേയും വിശ്വാസത്തിന്റെ ആധാരമെന്നും രാമനിൽ വിശ്വാസമർപ്പിച്ചാണ് നമ്മുടെ രാജ്യത്തിന്റെ ഓരോ പ്രവർത്തനമെന്നും കമൽ നാഥ് ചൂണ്ടിക്കാട്ടിയിരുന്നു.അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തെ സ്വാഗതം ചെയ്യുന്നു.
രാജ്യത്തെ ഓരോ പൗരനും വളരെ നാളുകളായി ആഗ്രഹിക്കുന്ന ഒരു കാര്യമാണ് നടക്കാന്‍ പോകുന്നത്. ഓരോ ഇന്ത്യക്കാരന്റെയും സമ്മതത്തോട് കൂടിയാണ് ഇതിന്റെ നിര്‍മ്മാണം നടക്കുന്നത്. ഇത് ഇന്ത്യയില്‍ മാത്രമേ സാധ്യമാകു’ എന്നും കമല്‍നാഥ് വീഡിയോ സന്ദേശത്തില്‍ പറഞ്ഞിരുന്നു.
Post Your Comments