യുഎഇ നിവാസിയായ അക്ബർ സാഹിബ് എന്ന കലാകാരന്റെ സൃഷ്‌ടി മോദിയുടെ പുതിയ ബുക്കിൽ ഇടം കണ്ടെത്തുന്നു. നരേന്ദ്രമോദിയുടെ’ മൻ കി ബാത്തി’നെ ആസ്‌പദമാക്കിയുള്ള പുസ്തകത്തിലാണ് അക്ബറിന്റേതായി 11 ചിത്രങ്ങൾ ഉള്ളത്. ആദ്യഘട്ടമായി ഇംഗ്ലീഷ്, ഹിന്ദി പതിപ്പുകളിലാണ് ഇന്ത്യയിൽ പുസ്‌തകം ഇറക്കുന്നത്. പിന്നീട് കൂടുതൽ ഭാഷകളിൽ ഇറക്കും.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ച് 15 വർഷമായി താൻ വായിക്കാറുണ്ടെന്നും 2015 ആഗസ്റ്റിൽ അദ്ദേഹത്തെ കാണാൻ സാധിച്ചതായും അക്ബർ സാഹിബ് വ്യക്തമാക്കുന്നു. തന്റെ മനസിൽ സ്വാധീനം ചെലുത്തിയ അദ്ദേഹം ബുക്കിൽ തന്നെ പരാമർശിച്ചതിൽ സന്തോഷം ഉണ്ടെന്ന് അക്ബർ പറയുകയുണ്ടായി. കർണാടക സ്വദേശിയായ അക്ബർ സാഹിബ് 22 വർഷമായി യുഎഇയിൽ തന്നെയാണ് താമസം.
Post Your Comments