അണുബാധയിൽ ലിംഗം നഷ്‌ടപ്പെട്ട വ്യക്തിക്ക് പുതിയത് കയ്യിൽ തുന്നിപ്പിടിപ്പിച്ച് ഡോക്‌ടർമാർ. രക്തത്തിലെ അണുബാധമൂലമാണ് മാൽകം മെക് ഡൊണാൾഡ് എന്ന 45കാരന് ലൈംഗികാവയവം നഷ്‌ടപ്പെടുന്നത്. തുടർന്ന് അവയവം ഡോക്‌ടർമാർ കയ്യിൽ തുന്നിച്ചേർക്കുകയായിരുന്നു. നീണ്ടനാളുകളായി ഉണ്ടായിരുന്ന അണുബാധ സെപ്സിസ് ആവുകയും കൈ-കാൽ വിരലുകളും, ലിംഗവും കരുവാളിച്ച് വരികയും ചെയ്തു. 2014ലാണ് സംഭവം. അവയവം ഒരു ദിവസം അടർന്നുവീണു. നിരവധി ചികിത്സകൾക്ക് ശേഷം വിഷാദത്തിലായ ഇദ്ദേഹം മദ്യപാനം ആരംഭിച്ചു.
ഒടുവിൽ ലിംഗം നിർമ്മിക്കുന്നതിൽ സമർത്ഥനായ പ്രൊഫസർ ഡേവിഡ് റാൽഫിനെ കുറിച്ചറിയുകയും അടുത്ത ഘട്ടത്തിലേക്ക് കടക്കുകയും ചെയ്‌തു. ഒടുവിൽ കയ്യിൽ തുന്നിപിടിപ്പിക്കുകയായിരുന്നു. അതിനായി സ്വന്തം ധമനികളും മറ്റും ഉപയോഗപ്പെടുത്തി. ലിംഗോദ്ധാരണം സംഭവിക്കാൻ തരത്തിലാണ് പുതിയ ലിംഗം വികസിപ്പിച്ചെടുത്തത്. ശേഷം സ്വാഭാവികമായി വികസിക്കാൻ കയ്യിൽ പിടിപ്പിക്കുകയായിരുന്നു. അവയവം കയ്യിൽ തൂങ്ങുന്ന അവസ്ഥയിൽ അദ്ദേഹം ജീവിക്കാൻ തുടങ്ങിയിട്ട് നാല് വർഷത്തോളമായി. ഇനിയും ഏതാണ്ട് 49 ലക്ഷം രൂപ ഉണ്ടെങ്കിലേ അടുത്ത ശസ്ത്രക്രിയാ പ്രക്രിയ നടത്താൻ കഴിയുകയുള്ളു. നീളൻകയ്യുള്ള വസ്ത്രം ധരിച്ചു മാത്രമേ മാൽക്കം പുറത്തിറങ്ങാറുള്ളു. എന്നാൽ പബ്ബിൽ പോവുക, നീന്തുക തുടങ്ങിയ കാര്യങ്ങൾ പഴയ പോലെ ചെയ്യാൻ പ്രയാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
Post Your Comments