COVID 19Latest NewsNewsIndia

വിമാന യാത്രക്കാര്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി : വിമാന യാത്രക്കാര്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍. വിദേശ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്ക് എത്തുന്നവര്‍ക്കാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിരിക്കുന്നത്. . മേയ് 24ന് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തിന് പകരമായാണിത്. ഓഗസ്റ്റ് 8 മുതല്‍ പുതിയ മാര്‍ഗനിര്‍ദേശം പ്രാബല്യത്തില്‍ വരും. ഇന്ത്യയിലേക്കും പുറത്തേക്കുമുള്ള വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് ഓഗസ്റ്റ് 31 വരെ ഡിജിസിഎ നീട്ടിയിരുന്നു. കാര്‍ഗോ സര്‍വീസുകള്‍ക്കും ഡിജിസിഎ അംഗീകരിച്ച മറ്റു സര്‍വീസുകള്‍ക്കും വിലക്ക് ബാധകമല്ല.

Read Also : കോവിഡ് മുക്തി നിരക്കില്‍ ഇന്ത്യയ്ക്ക് അഭിമാന നേട്ടം : രാജ്യത്തെ ഒരു ദിവസത്തെ രോഗമുക്തി നിരക്ക് അരലക്ഷം പിന്നിട്ടു

പ്രധാന മാര്‍ഗനിര്‍ദേശങ്ങള്‍:

എല്ലാ യാത്രക്കാരും യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുന്‍പ് newdelhiairport.in എന്ന പോര്‍ട്ടലില്‍ സ്വയം സാക്ഷ്യപ്പെടുത്തിയ ഫോം സമര്‍പ്പിക്കണം.

ഇന്ത്യയിലെത്തിയാല്‍ 14 ദിവസം നിര്‍ബന്ധിത ക്വാറന്റീന്‍. ഇതില്‍ ഏഴ് ദിവസം പണം നല്‍കിയുള്ള ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീനും ഏഴ് ദിവസം ഹോം ക്വാറന്റീനും

യാത്ര പുറപ്പെടുന്നതിന് 96 മണിക്കൂര്‍ മുന്‍പ് വരെ നടത്തിയ ആര്‍ടി-പിസിആര്‍ ടെസ്റ്റില്‍ കോവിഡ് ഫലം നെഗറ്റീവുള്ളവര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീന്‍ നിര്‍ബന്ധമില്ല.

കോവിഡ് ഫലം നെഗറ്റീവായവര്‍ പരിശോധനയുടെ സാക്ഷ്യപ്പെടുത്തിയ റിപ്പോര്‍ട്ട് യാത്ര പുറപ്പെടുന്നതിന് മുന്‍പ് പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം. റിപ്പോര്‍ട്ടില്‍ കൃത്രിമം കാണിച്ചാല്‍ ക്രിമിനല്‍ കേസ്.

ഗുരുതര അസുഖമുള്ളവര്‍, ഗര്‍ഭിണികള്‍, പത്ത് വയസില്‍ താഴെയുള്ള കുട്ടികള്‍ക്കൊപ്പം വരുന്ന മാതാപിതാക്കള്‍, മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ വരുന്നവര്‍ എന്നിവര്‍ക്കും 14 ദിവസം ഹോം ക്വാറന്റീന്‍ അനുവദിക്കും. എന്നാല്‍ ഇളവ് ആവശ്യമുള്ളവര്‍ യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുന്‍പ് പോര്‍ട്ടലിലൂടെ അപേക്ഷിക്കണം. ഇളവ് അനുവദിക്കുന്നതില്‍ അന്തിമതീരുമാനം സര്‍ക്കാര്‍ അധികൃതര്‍ക്കായിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button