COVID 19KeralaLatest NewsNews

സംസ്ഥാനത്ത് പനി ബാധിച്ച് മരിച്ച കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചു

മലപ്പുറം : സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. മലപ്പുറത്ത് പനി ബാധിച്ച് കോവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം പുളിക്കൽ സ്വദേശി റമീസിന്റെ 11 മാസം പ്രായമുള്ള കുഞ്ഞ് ആസ്യ അമാനയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി രാത്രിയോടെ മരിക്കുകയായിരുന്നു. തുടർന്ന് നടത്തിയ ആൻ്റിജൻ പരിശോധനയിലും പിസിആർ പരിശോധനയിലും കോവിഡ് ബാധ സ്ഥിരീകരിക്കുകയായിരുന്നു. കുഞ്ഞിൻ്റെ ആറ് ബന്ധുക്കൾക്കും രോഗം സ്ഥിരീകരിച്ചു. ഇവരെ മഞ്ചേരി, കോഴിക്കോട് മെഡിക്കൽ കോളജുകളിലെ കൊവിഡ് ചികിത്സ കേന്ദ്രങ്ങളിലേക്ക് മാറ്റി. . മരിച്ച കുഞ്ഞും കുടുംബവും വിദേശത്ത് നിന്ന് തിരിച്ചെത്തിവരാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button