Latest NewsKeralaNews

സ്വര്‍ണക്കടത്ത് കേസ് : യു.എ.ഇ. കോണ്‍സുലേറ്റില്‍ നിന്നും സി-ആപ്റ്റില്‍ എത്തിയത് 28 പാഴ്‌സലുകള്‍, നിര്‍ണായക കണ്ടെത്തലുകളുമായി കസ്റ്റംസ്‌

തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി കസ്റ്റംസ്‌. യു.എ.ഇ. കോണ്‍സുലേറ്റില്‍നിന്നും സര്‍ക്കാര്‍ പ്രിന്റിംഗ് സ്ഥാപനമായ തിരുവനന്തപുരത്തെ സി-ആപ്റ്റില്‍ എത്തിയത് 28 പാഴ്‌സലുകൾ. ഇവ വിതരണത്തിനായി സി-ആപ്റ്റിന്റെ വാഹനത്തില്‍ എടപ്പാളിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്നും, സി ആപ്റ്റിലെ ഉന്നത ഉദ്യോഗസ്ഥനാണ് ഇതിന് മേല്‍നോട്ടം വഹിച്ചതെന്നും കസ്റ്റംസ് കണ്ടെത്തിയെന്നുള്ള വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.

കോണ്‍സുലേറ്റില്‍നിന്ന് രണ്ടു വാഹനങ്ങളിലാണ് ‌ പാഴ്‌സലുകള്‍ സി-ആപ്റ്റില്‍ എത്തിച്ചത്. ഒന്നില്‍ മതഗ്രന്ഥത്തിന്റെ പകര്‍പ്പുകളും ലഘുലേഖകളും ഉണ്ടായിരുന്നു. മറ്റു പാക്കറ്റുകള്‍ ഭദ്രമായി സൂക്ഷിക്കാന്‍ ഉന്നത ഉദ്യോഗസ്ഥന്‍ നിര്‍ദേശം നല്‍കിയെന്നും ജീവനക്കാര്‍ പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button