ആലപ്പുഴ • ഇരുമുന്നണികളും തീരദേശജനതയെ വഞ്ചിക്കുകയാണെന്നും കരിമണൽ കടത്താൻ കാണിച്ച താല്പര്യം കടലാക്രമണവും കോവിഡും മൂലം ദുരിതത്തിലായ തീരദേശ ജനതയെ സഹായിക്കാൻ മാറിമാറി വന്ന സർക്കാരുകൾ തയ്യാറായിട്ടില്ലെന്നും തീരദേശജനതയ്ക് അടിയന്തിര സഹായം അനുവദിക്കണമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് എം വി ഗോപകുമാർ ആവശ്യപ്പെട്ടു.
തീരദേശ ജനതയ്‌ക്കായി അടിയന്തിര പാക്കേജ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ബിജെപി മന്ത്രിമാരുടെയും പ്രതിപക്ഷനേതാവിന്റെയും ഓഫീസിനു മുന്നിൽ നടത്തിയ സമരത്തിന്റെ ഭാഗമായി ജി . സുധാകരന്റെ ഓഫീസിന് മുന്നിൽ പ്രതിഷേധം നടത്തി സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . കരിമണൽ കടത്തിൽ വലിയ അഴിമതി നടന്നിട്ടുണ്ടെന്ന് ഇപ്പോൾ പുറത്തുവന്ന കണക്കുകകൾ സൂചിപ്പിക്കുന്നു . 44000 ക്യൂബിക് മീറ്റർ കരിമണൽ മാത്രമാണ് ഖനനം ചെയ്തതെന്ന് സർക്കാർ പറയുന്നത് പച്ചക്കള്ളമാണ് . കരിമണൽ വിറ്റ് കിട്ടിയ പണമെങ്കിലും തീരദേശ ജനതയെ സഹായിക്കാൻ അടിയന്തിരമായി നല്കാൻ തയ്യാറകണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് എൽ പി ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മേഖലാ വൈസ് പ്രസിഡന്റ് കൊട്ടാരം ഉണ്ണികൃഷ്ണൻ , ഒബിസി മോർച്ച ജില്ലാ പ്രസിഡന്റ് കെ പ്രദീപ് ,വി ബാബുരാജ്, വി സി സാബു , ആശ രുദ്രാണി , എന്നിവർ പങ്കെടുത്തു . ഹരിപ്പാട് പ്രതി[പക്ഷ നേതാവിന്റെ ഓഫീസിനു മുന്നിൽ നടന്ന സമരം മേഖല പ്രസിഡന്റ് കെ . സോമൻ , മന്ത്രി തോമസ് ഐസക്കിന്റെ ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധം ജില്ലാ ജനറൽ സെക്രട്ടറി പി കെ വാസുദേവൻ , ചേർത്തലയിൽ മന്ത്രി തിലോത്തമന്റെ ഓഫീസിനു മുന്നിൽ നടന്ന സമരം ദേശീയ കൗൺസിൽ അംഗം വെള്ളിയാകുളം പരമേശ്വരൻ എന്നിവർ ഉദ്ഘാടനം ചെയ്തു . ജില്ലാ സെൽ കൺവീനർ ജി . വിനോദ്‌കുമാർ , ടി . സജീവ് ലാൽ , സജു വി , അഡ്വ. രഞ്ജിത് എന്നിവർ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ നടന്ന സമരങ്ങളിൽ പങ്കെടുത്തു .
Post Your Comments