ലിസ്ബണ്‍: ട്രെയിൻ പാളംതെറ്റിയുണ്ടായ അപകടത്തിൽ രണ്ടു പേർക്ക് ദാരുണാന്ത്യം. പോർച്ചുഗലിലെ കൊയിംന്പ്ര മേഖലയിലായിരുന്നു സംഭവം. റെയിൽവേ പാലത്തിൽ അറ്റകുറ്റപ്പണികൾ നടത്തുന്ന മെഷീനുമായി കൂട്ടിയിടിക്കുകയായിരുന്നു. 30ലേറെപ്പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Post Your Comments