COVID 19KeralaLatest NewsNews

തൃശൂർ ജില്ലയിൽ 60 പേർക്ക് കോവിഡ്; 28 പേർക്ക് രോഗമുക്തി

തൃശൂർ • ജില്ലയിൽ വെള്ളിയാഴ്ച 60 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥീരികരിച്ച 469 പേർ ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. തൃശൂർ സ്വദേശികളായ 17 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിലുണ്ട്. ഇതുവരെ 1457 പേർ കോവിഡ് പോസിറ്റീവായി. വെള്ളിയാഴ്ച 28 പേർ കോവിഡ് നെഗറ്റീവായി. ഇതുവരെ ആകെ 965 പേർ കോവിഡ് നെഗറ്റീവായി.

ഉറവിടം അറിയാത്ത രണ്ട് പേരടക്കം സമ്പർക്കത്തിലൂടെ 51 പേർക്ക് വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചു. 9 പേർ വിദേശ രാജ്യങ്ങളിൽനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നുമായി വന്നവരാണ്.

സമ്പർക്ക കേസുകൾ: ഇരിങ്ങാലക്കുട ക്ലസ്റ്റർ 14: കൊടകര സ്വദേശി – 38 വയസ്സ് സ്ത്രീ, നടത്തറ സ്വദേശി – 56 വയസ്സ് സ്ത്രീ, നടത്തറ സ്വദേശി – 65 വയസ്സ് പുരുഷൻ, പൂമംഗലം സ്വദേശി – 17 വയസ്സ് ആൺകുട്ടി, പൂമംഗലം സ്വദേശി – 83 വയസ്സ് സ്ത്രീ, പൂമംഗലം സ്വദേശി – 29 വയസ്സ് സ്ത്രീ, പൂമംഗലം സ്വദേശി – 1 വയസ്സ്, പൂമംഗലം സ്വദേശി – 55 വയസ്സ് സ്ത്രീ, മുരിയാട് സ്വദേശി – 23 വയസ്സ് പുരുഷൻ, കൊടകര സ്വദേശി – 28 വയസ്സ്, തൃക്കൂർ സ്വദേശി – 30 വയസ്സ് പുരുഷൻ, ചേർപ്പ് സ്വദേശി – 29 വയസ്സ് പുരുഷൻ, ഇരിങ്ങാലക്കുട സ്വദേശി – 39 വയസ്സ് സ്ത്രീ, ഏറിയാട് സ്വദേശി – 24 വയസ്സ് പുരുഷൻ.

ഇരിങ്ങാലക്കുട കെ.എസ്.ഇ ക്ലസ്റ്റർ 8: പൂമംഗലം സ്വദേശി – 67 വയസ്സ് പുരുഷൻ, വേളൂക്കര സ്വദേശി – 30 വയസ്സ്, വേളൂക്കര സ്വദേശി – 42 വയസ്സ് സ്ത്രീ, ഇരിങ്ങാലക്കുട സ്വദേശി – 23 വയസ്സ് പുരുഷൻ, ഇരിങ്ങാലക്കുട സ്വദേശി – 23 വയസ്സ് പുരുഷൻ, മുരിയാട് സ്വദേശി – 24 വയസ്സ് പുരുഷൻ, മുരിയാട് സ്വദേശി – 31 വയസ്സ് പുരുഷൻ, മുരിയാട് സ്വദേശി – 22 വയസ്സ് പുരുഷൻ.

പട്ടാമ്പി ക്ലസ്റ്റർ 4: വളളത്തോൾനഗർ സ്വദേശി – 34 വയസ്സ് സ്ത്രീ, കടവല്ലൂർ സ്വദേശി – 52 വയസ്സ് സ്ത്രീ, കാട്ടാക്കാമ്പാൽ സ്വദേശി – 14 വയസ്സ് ആൺകുട്ടി, കടവല്ലൂർ സ്വദേശി – 31 വയസ്സ് പുരുഷൻ.

ചാലക്കുടി ക്ലസ്റ്റർ 2 : ചാലക്കുടി സ്വദേശി – 55 വയസ്സ് പുരുഷൻ, ചാലക്കുടി സ്വദേശി – 55 വയസ്സ് പുരുഷൻ.

ഉറവിടമറിയാത്ത സമ്പർക്കത്തിലൂടെ രോഗം പകർന്നവർ 2 : കടവല്ലൂർ സ്വദേശി – 52 വയസ്സ് പുരുഷൻ, കൊടുങ്ങല്ലൂർ സ്വദേശി – 36 വയസ്സ് സ്ത്രീ.

സമ്പർക്കത്തിലൂടെ രോഗം പകർന്ന മറ്റുള്ളവർ 21: തൃശൂർ കോർപ്പറേഷൻ സ്വദേശി – 33 വയസ്സ് പുരുഷൻ, വാടാനപ്പിളളി കോർപ്പറേഷൻ സ്വദേശി – 44 വയസ്സ് പുരുഷൻ, തൃശൂർ കോർപ്പറേഷൻ സ്വദേശി – 43 വയസ്സ് പുരുഷൻ, അയ്യന്തോൾ സ്വദേശി – 58 വയസ്സ് പുരുഷൻ, മാടക്കത്തറ സ്വദേശി – 22 വയസ്സ് പുരുഷൻ, കുന്നംകുളം സ്വദേശി – 44 വയസ്സ് പുരുഷൻ, തൃക്കുർ സ്വദേശി – 44 വയസ്സ് പുരുഷൻ, കൊടകര സ്വദേശി – 24 വയസ്സ് പുരുഷൻ, കൊടുങ്ങല്ലൂർ സ്വദേശി – 11 വയസ്സ് പെൺകുട്ടി, കൊടുങ്ങല്ലൂർ സ്വദേശി – 13 വയസ്സ് ആൺകുട്ടി, കൊടുങ്ങല്ലൂർ സ്വദേശി – 46 വയസ്സ് പുരുഷൻ, വടക്കാഞ്ചേരി സ്വദേശി – 69 വയസ്സ് സ്ത്രീ, പുത്തൻച്ചിറ സ്വദേശി – 43 വയസ്സ്, പുത്തൻച്ചിറ സ്വദേശി – 22 വയസ്സ് പുരുഷൻ, കൊടുങ്ങല്ലൂർ സ്വദേശി – 23 വയസ്സ് സ്ത്രീ, അടാട്ട് സ്വദേശി – 63 വയസ്സ് സ്ത്രീ, കാട്ടാക്കാമ്പാൽ സ്വദേശി – 50 വയസ്സ് സ്ത്രീ, കാട്ടാക്കാമ്പാൽ സ്വദേശി – 30 വയസ്സ് പുരുഷൻ, അടാട്ട് സ്വദേശി – 60 വയസ്സ് സ്ത്രീ, അഴീക്കോട് സ്വദേശി – 26 വയസ്സ് പുരുഷൻ, തൃശൂർ കോർപ്പറേഷൻ സ്വദേശി – 62 വയസ്സ് പുരുഷൻ.

കൂടാതെ ഷാർജയിൽ നിന്ന് വന്ന വരവൂർ സ്വദേശി – 30 വയസ്സ് പുരുഷൻ, ഖത്തറിൽനിന്ന് വന്ന മണല്ലൂർ സ്വദേശി – 42 വയസ്സ്, മഹാരാഷ്ട്രയിൽ നിന്ന് വന്ന തൃശൂർ സ്വദേശി – 28 വയസ്സ്, ദുബായിൽനിന്ന് വന്ന കൊടുങ്ങല്ലൂർ സ്വദേശി – 46 വയസ്സ് പുരുഷൻ, തമിഴ്നാട്ടിൽ നിന്ന് വന്ന ചാലക്കുടി സ്വദേശി – 58 വയസ്സ് പുരുഷൻ, ദുബായിൽ നിന്ന് വന്ന തൃശൂർ കോർപ്പറേഷൻ സ്വദേശി – 31 വയസ്സ് പുരുഷൻ, മസ്‌ക്കറ്റിൽ നിന്ന് വന്ന തൈക്കാട് സ്വദേശി – 57 വയസ്സ് പുരുഷൻ, ആന്ധ്രാപ്രദേശിൽ നിന്ന് വന്ന വടക്കാഞ്ചേരി സ്വദേശി – 32 വയസ്സ് പുരുഷൻ, തമിഴ്നാട്ടിൽ നിന്ന് വന്ന ഓട്ടുപാറ സ്വദേശി – 45 വയസ്സ് പുരുഷൻ എന്നിവർക്കും കോവിഡ് സ്ഥിരീകരിച്ചു.

ആകെ നിരീക്ഷണത്തിൽ കഴിയുന്ന 12216 പേരിൽ 11685 പേർ വീടുകളിലും 531 പേർ ആശുപത്രികളിലുമായാണ് കഴിയുന്നത്. കോവിഡ് സംശയിച്ച് 113 പേരേയാണ് വെള്ളിയാഴ്ച ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചത്. അസുഖബാധിതരായ 965 പേരേയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തത്. 621 പേരെ വെള്ളിയാഴ്ച നിരീക്ഷണത്തിൽ പുതിയതായി ചേർത്തു. 929 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടർന്ന് നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി.

വെള്ളിയാഴ്ച 1947 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 33632 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതിൽ 32632 സാമ്പിളുകളുടെ പരിശോധന ഫലം വന്നിട്ടുണ്ട്. ഇനി 1000 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനൽ സർവ്വൈലൻസിന്റെ ഭാഗമായി നിരീക്ഷണത്തിൽ ഉളളവരുടെ സാമ്പിളുകൾ പരിശോധിക്കുന്നത് കൂടാതെ സമൂഹത്തിന്റെ വിവിധ മേഖലകളിലുളള ആളുകളുടെ സാമ്പിൾ പരിശോധിക്കുന്നതോടനുബന്ധിച്ച് 10572 ആളുകളുടെ സാമ്പിളുകൾ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

വെള്ളിയാഴ്ച 481 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നിട്ടുളളത്. 92 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി.

വെള്ളിയാഴ്ച റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 291 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button