Latest NewsKeralaNewsIndia

മലയാളിയുടെ അഭിമാനമായ സഞ്ജു.വി.സാംസണ്‍ ഉടന്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമാകുമെന്ന് പരീശീലകര്‍

മലയാളിയുടെ അഭിമാനമായ സഞ്ജു.വി.സാംസണ്‍ ഉടന്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമാകുമെന്ന് പരീശീലകര്‍. മികച്ച തയ്യാറെടുപ്പാണ് സഞ്ജു നടത്തിയിരിക്കുന്നത്.നല്ല ശാരീരിക ക്ഷമതയും നിലനിര്‍ത്തിയിട്ടുണ്ടെന്നും പരിശീലകര്‍ വ്യക്തമാക്കി.വരാനിരിക്കുന്ന ഐ.പി.എല്ലില്‍ സഞ്ജു ഗംഭീര പ്രകടനം നടത്തുമെന്നും അത് ഇന്ത്യന്‍ ടി20യിലേക്കുള്ള വാതില്‍ തുറക്കുമെന്നും പരിശീലകര്‍ ഉറപ്പിച്ചു പറയുകയാണ്. ഐ.പി.എല്ലിലെ രാത്രിമത്സരങ്ങളില്‍ സഞ്ജു എന്നും സ്ഥിരതയോടെ കളിക്കു്ന്ന താരമാണ്.

അതിനാല്‍ വൈറ്റ് ബോള്‍ മത്സരങ്ങളായ ടി20കളികളില്‍ സഞ്ജു ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുമെന്നും പരിശീലകര്‍ പറഞ്ഞു. സമ്മര്‍ദ്ദ രഹിതമായി കളിക്കാന്‍ സഞ്ജു പഠിച്ചുകഴിഞ്ഞു. ഇത്രയധികം മാനസികമായും ശാരീരികമായും സഞ്ജു പരിശീലിച്ച ചരിത്രമില്ല. അത് ശുഭലക്ഷണമായാണ് പരിശീലകര്‍ വിലയിരുത്തുന്നത്.

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമാണ് സഞ്ജു. 93 മത്സരങ്ങളിലായി 27.61 ശരാശരിയില്‍ 2209 റണ്‍സും നേടിക്കഴിഞ്ഞു. എന്നാല്‍ ടീം ഇന്ത്യക്കായി ആകെ നാലു മത്സരമാണ് അന്താരാഷ്ട്രതലത്തില്‍ കളിക്കാനായത്. സഞ്ജുവിനെ തഴഞ്ഞവര്‍ക്ക് മികച്ച പ്രകടനത്തിലൂടെ മറുപടി നല്‍കുമെന്നാണ് പരിശീലകര്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button