CricketLatest NewsNewsSports

ഓണ്‍ലൈന്‍ ചൂതാട്ടത്തെ പ്രോത്സാഹിപ്പിക്കുന്ന പരസ്യത്തില്‍ അഭിനയിച്ചു ; കോലിയെയും തമന്നയെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഹര്‍ജി

ചെന്നൈ: ഓണ്‍ ലൈന്‍ ചൂതാട്ടത്തെ പ്രോത്സാഹിപ്പിക്കുന്ന പരസ്യത്തില്‍ അഭിനയിച്ചതിന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയെയും നടി തമന്ന ഭാട്ടിയയെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി. ഓണ്‍ലൈന്‍ ചൂതാട്ട ആപ്പുകള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ചെന്നൈയിലെ അഭിഭാഷകന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇരുവരെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടിരിക്കുന്നത്.

രാജ്യത്ത് ചൂതാട്ടം ക്രിമിനല്‍ കുറ്റമാണെന്നും ചൂതാട്ടക്കാര്‍ക്ക് കനത്ത നഷ്ടം മൂലം തമിഴ്നാട്ടില്‍ ആത്മഹത്യ കേസുകള്‍ വര്‍ദ്ധിച്ചിട്ടുണ്ടെന്നും അപേക്ഷ ചൂണ്ടിക്കാട്ടുന്നു. ആര്‍ക്കും വലിയ ക്യാഷ് ബോണസ് നല്‍കിക്കൊണ്ട് സംഘാടകര്‍ ഈ ഓണ്‍ലൈന്‍ ചൂതാട്ട ആസക്തിയിലേക്ക് യുവാക്കളെ ആകര്‍ഷിക്കുന്നു. ഈ ചൂതാട്ട ആസക്തി സമൂഹത്തിന് കൂടുതല്‍ അപകടകരവും ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 ന്റെ ലംഘനവുമാണ്, കാരണം ഇത് ജീവിക്കാനുള്ള അവകാശത്തെ ലംഘിക്കുന്നു. അതിനാല്‍ ഇത് നിരോധിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു.

യുവാക്കള്‍ ഇത്തരം ചൂതാട്ടങ്ങള്‍ ആരംഭിക്കുന്നത് പോക്കറ്റ് മണി, വരുമാനം എന്നിവയില്‍ നിന്നാകും. തുടര്‍ന്ന് കുടുംബ സമ്പാദ്യം തീര്‍ക്കും പിന്നീട് പണം കടം വാങ്ങും, കടം കൊടുക്കുന്നയാള്‍ അവരുടെ വീടുകളില്‍ പോയി അവരെ നാണം കെടുത്തുമ്പോള്‍, അവര്‍ അങ്ങേയറ്റത്തെ നടപടി സ്വീകരിക്കുന്നുവെന്നും അടുത്ത കാലത്തായി ഇതുപോലുള്ള നിരവധി കേസുകളുണ്ടെന്നും യുവാക്കള്‍ തൊഴിലില്ലാത്തവരും നിഷ്‌ക്രിയരുമായിരിക്കുന്ന വരും മാസങ്ങളില്‍ ഇത്തരം നിരവധി നിര്‍ഭാഗ്യകരമായ കേസുകള്‍ പുറത്തുവരുമെന്നും അപേക്ഷകന്‍ ഹര്‍ജിയില്‍ പറയുന്നു.

വിരാട് കോലിയെയും തമന്ന ഭാട്ടിയയെയും പോലുള്ള താരങ്ങളെ ഉപയോഗിച്ച് ഓണ്‍ലൈന്‍ ചൂതാട്ട കമ്പനികള്‍ യുവാക്കളെ ബ്രെയിന്‍ വാഷ് ചെയ്ത് ചൂതാട്ടത്തിന് പ്രേരിപ്പിക്കുകയാണെന്നും അതിനാല്‍ ഈ രണ്ട് താരങ്ങളെയും അറസ്റ്റ് ചെയ്യണമെന്നും ഹര്‍ജിയില്‍ പറയുന്നു. അത്തരം വെബ്സൈറ്റുകളെയും മൊബൈല്‍ ആപ്ലിക്കേഷനുകളെയും പ്രവര്‍ത്തിപ്പിക്കുന്ന എല്ലാവരേയും അറസ്റ്റ് ചെയ്യുകയും പ്രോസിക്യൂട്ട് ചെയ്യുകയും വേണമെന്നും ഹര്‍ജിയില്‍ പറയുന്നു. വാദം കേള്‍ക്കാനായി ഹര്‍ജി ചൊവ്വാഴ്ചത്തേക്ക് മാറ്റി.

ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ പങ്കെടുക്കാനായി വാങ്ങിയ പണം തിരിച്ചു നല്‍കാനാവാതെ യുവാവ് ആത്മഹത്യ ചെയ്ത സംഭവം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകന്‍ ഹര്‍ജിയുമായി ഹൈക്കോടതിയിലെത്തിയത്. കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ ഗെയിമില്‍ 20000 രൂപ നഷ്ടമായതിനെ തുടര്‍ന്നു വിദ്യാര്‍ഥി ആത്മഹത്യ ചെയ്തയ്തിരുന്നു. ഇതിനു പിന്നാലെ ചെന്നൈ നുങ്കമ്പാക്കത്തെ ചൂതാട്ട കേന്ദ്രം റെയ്ഡ് ചെയ്ത് തമിഴ് നടന്‍ ശ്യാം ഉള്‍പ്പെടെ12 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button