പാര്‍ട്ടി പ്രവര്‍ത്തകര്‍ അംഗങ്ങളായ വാട്ട്സാപ്പ് ഗ്രൂപ്പില്‍ സ്വന്തം നഗ്ന ചിത്രം അയച്ച സംഭവത്തില്‍ കണ്ണൂരിലെ സി.പി.എം നേതാവിനെതിരെ പാര്‍ട്ടി നടപടി. സി.പി.എം പയ്യന്നൂര്‍ ഏരിയ സെക്രട്ടറി കെ.പി മധുവിനെ സ്ഥാനത്ത് നിന്നും നീക്കി. പാര്‍ട്ടി അണികളുള്ള വാട്ട്സാപ്പ് ഗ്രൂപ്പിലേക്ക് ഈ കഴിഞ്ഞ ദിവസമാണ് മധു സ്വന്തം നഗ്ന ചിത്രം അയച്ചത്.
ഉടന്‍ അബദ്ധം പറ്റിയെന്ന് മനസ്സിലായി പിന്‍വലിച്ചുവെങ്കിലും അപ്പോഴേക്കും സംഗതി കൈവിട്ടുപോയിരുന്നു. ചിത്രം വ്യാപകമായി ഷെയര്‍ ചെയ്തതോടെ വിവാദമാവുകയും ചെയ്തു. നാട്ടു ഗ്രാമം മുത്തത്തി എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പിലാണ് സി.പി.എം എരിയാ സെക്രട്ടറിയുടെ നമ്പറില്‍ നിന്നും സ്വന്തം നഗ്‌നചിത്രം വന്നത്.
ഇത് വിവാദമായതോടെയാണ് ഇദ്ദേഹത്തെ ഏരിയ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റിയത്. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റിന്‍റേതാണ് തീരുമാനം.
Post Your Comments