മുംബൈ : മഹാരാഷ്ട്രയിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. മുംബൈ വസായ് ഈസ്റ്റിലെ താമസക്കാരിയായ ആതിര സുബ്രമണ്യൻ (26 ) ആണ് മരിച്ചത്. തൃശൂർ മുണ്ടത്തികൊട് സ്വദേശിനി ആണ് ആതിര .
കൊവിഡ് രോഗബാധ രൂക്ഷമായി ബാധിച്ച പ്രദേശങ്ങളിലൊന്നായ മുംബൈയിൽ ഇന്ന് 1059 പുതിയ കൊവിഡ് കേസുകളും 45 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പ്രദേശത്ത് മാത്രം 20,749 പേരാണ് ചികിത്സയിലുള്ളത്. 6,395 പേര്‍ ഇതുവരെ രോഗബാധിതരായി മരിച്ചു.
Post Your Comments