തിരുവനന്തപുരം : സംസ്ഥാന പോലീസ് ആസ്ഥാനം അടച്ചു. റിസപ്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന് കോവിഡ് ബാധ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ശുചീകരണ പ്രവർത്തനങ്ങൾക്കായി രണ്ടു ദിവസത്തേക്കാണ് പോലീസ് ആസ്ഥാനം അടയ്ക്കുന്നതെന്ന് അധികൃതർ അറിയിച്ചു. അവധി ദിനങ്ങൾ ആയതിനാൽ നടപടി പോലീസിന്റെ പ്രവർത്തനത്തെ ബാധിക്കില്ലെന്നാണ് വിലയിരുത്തൽ.
അതേസമയം, ഇടുക്കിയിൽ കോവിഡ് ബാധിച്ച് പോലീസുകാരൻ മരിച്ചതോടെ ഉദ്യോഗസ്ഥരുടെ ഡ്യൂട്ടിയിൽ ക്രമീകരണം ഏർപ്പെടുത്തി. 50 വയസ് കഴിഞ്ഞ പോലീസുകാരെ കോവിഡ് ഫീൽഡ് ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്നു ഡിജിപി നിർദേശിച്ചു.
Also read : സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം ; മരിച്ചത് മലപ്പുറം സ്വദേശി, ഇന്ന് മൂന്നാമത്തെ മരണം
ഇടുക്കി സ്പെഷ്യൽ ബ്രാഞ്ച് എസ്ഐ അജിതൻ(55) ആണ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്. . ഇടുക്കി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അജിതന്റെ നില ഗുരുതരമായതോടെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഭാര്യയിൽ നിന്നാണ് ഹൃദ്രോഗി കൂടിയായ അജിതന് രോഗം ബാധിച്ചതെന്നാണ് പ്രാഥമിക നിഗമനം. ചെറുതോണിയിൽ ബ്യൂട്ടി പാർലർ നടത്തിപ്പുകാരിയായ ഭാര്യക്ക് ചെറുതോണി കോളനിയിലുള്ള സ്ത്രീയിൽ നിന്നാണ് രോഗം ബാധിച്ചത്. മകനും രോഗം സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഭാര്യയും മകനും കഴിഞ്ഞ ദിവസം കൊവിഡ് മുക്തരായിരുന്നു.
Post Your Comments