തിരുവനന്തപുരം : സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. ഇടുക്കി സ്പെഷ്യൽ ബ്രാഞ്ച് എസ്ഐ അജിതൻ(55) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഇടുക്കി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അജിതന്റെ നില ഗുരുതരമായതോടെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
Also read : ഇന്നലെ കൊച്ചിയില്‍ അന്തരിച്ച മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാവ് ദേവസി ആലുങ്കലിന് കൊവിഡ് സ്ഥിരീകരിച്ചു
ഭാര്യയിൽ നിന്നാണ് ഹൃദ്രോഗി കൂടിയായ അജിതന് രോഗം ബാധിച്ചതെന്നാണ് പ്രാഥമിക നിഗമനം. ചെറുതോണിയിൽ ബ്യൂട്ടി പാർലർ നടത്തിപ്പുകാരിയായ ഭാര്യക്ക് ചെറുതോണി കോളനിയിലുള്ള സ്ത്രീയിൽ നിന്നാണ് രോഗം ബാധിച്ചത്. മകനും രോഗം സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഭാര്യയും മകനും കഴിഞ്ഞ ദിവസം കൊവിഡ് മുക്തരായിരുന്നു.
Post Your Comments