COVID 19KeralaLatest NewsNews

വിവാഹ,മരണാനന്തര ചടങ്ങുകള്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം

കാസര്‍ഗോഡ് • ജില്ലയില്‍ വിവാഹം,മരണാനന്തര ചടങ്ങുകള്‍ തുടങ്ങിയവയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതും പരമാവധി അനുവദിച്ചതില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുമാണെന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലയിലെ ജനപ്രതിനിധികളുടെ യോഗം അഭ്യര്‍ത്ഥിച്ചു. കോവിഡ് പരിശോധനകള്‍ വര്‍ധിപ്പിക്കുന്നതിന് ഇടപെടല്‍ നടത്താന്‍ തീരുമാനിച്ചു. വാര്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ ശക്തി പെടുത്താന്‍ ജനപ്രതിനിധികള്‍ മുന്നിട്ടിറങ്ങും. സന്നദ്ധ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത വളണ്ടിയര്‍മാര്‍ക്കു പുറമേ എന്‍ എസ് എസ് വളണ്ടിയര്‍മാരെയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സഹകരിപ്പിക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു. പഞ്ചായത്തു പ്രസിഡണ്ടുമാരുടെയും രാഷ്ട്രീയ കക്ഷി പ്രതിനിധികളുടേയും വ്യാപാരി വ്യവസായി പ്രതിനിധികളുടേയും യോഗം താലൂക്ക് തലത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്താനും തീരുമാനിച്ചു. മത്സ്യബന്ധന മേഖലയില്‍ നാടന്‍ വള്ളങ്ങളില്‍ മത്സ്യബന്ധനത്തിന് അനുമതിയുണ്ടെന്ന് മന്ത്രി അറിയിച്ചു.

യോഗത്തില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി എംഎല്‍എ മാരായ എം സി ഖമറുദ്ദീന്‍, എന്‍ എ നെല്ലിക്കുന്ന് ,കെ കുഞ്ഞിരാമന്‍ , എം. രാജഗോപാലന്‍, നീലേശ്വരം നഗരസഭ ചെയര്‍മാന്‍ പ്രൊഫ കെ പി ജയരാജ്, കാസര്‍കോട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം സംസാരിച്ചു. ജില്ലാ കളക്ടര്‍ ഡോ. ഡി.സജിത് ബാബു, ജില്ലാ പോലീസ് മേധാവി ഡി. ശില്‍പ, ഡി എം ഒ ഡോ.എ.വി. രാംദാസ് എന്നിവര്‍ ജില്ലയിലെ നിലവിലെ സാഹചര്യം വിശദീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button