റിയാദ് : ഗൾഫിൽ കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ഒരു പ്രവാസി മലയാളി കൂടി മരിച്ചു. സൗദി അറേബ്യയിലെ അൽഖർജിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന വയനാട് പൊഴുതന മുത്താരുകുന്ന് സ്വദേശി തെങ്ങുംതൊടി ഹംസ (55) ആണ് കിങ് ഖാലിദ് ആശുപത്രിയിൽ മരിച്ചത്. ഖാലിദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കബറടക്കാനുള്ള നിയമ നടപടികൾ പുരോഗമിക്കുന്നു.
27 വർഷമായി സൗദിയിലുള്ള ഇദ്ദേഹം ഒരു വർഷം മുമ്പാണ് നാട്ടിൽ പോയി മടങ്ങി എത്തിയത്. പിതാവ്: അയമുട്ടി, മാതാവ്: ബിരിയുമ്മ. ഭാര്യമാർ: ആയിശ, കുഞ്ഞീരുമ്മ. മക്കൾ: റൈഹാനത്ത്, നജ്മത്ത്, ജാഫർ സാദിഖ്. മരുമക്കൾ: ഷൈജൽ, അൻവർ, റസിയ.
Post Your Comments