Latest NewsKeralaNews

എം.സ്വരാജ് ശാഖയില്‍ പോയിരുന്നുവെന്ന് ബിജെപി വക്താവ് സന്ദീപ് വാര്യര്‍

കൊച്ചി : സിപിഎം പോളിറ്റ് ബ്യൂറോ അംഗവും മുതിര്‍ന്ന സിപിഎം നേതാവുമായ എസ്.രമാചന്ദ്രന്‍ പിള്ള ആദ്യം ആര്‍.എസ്.എസ് പ്രവര്‍ത്തകനായിരുന്നുവെന്ന് ജന്മഭൂമിയുടെ വെളിപ്പെടുത്തലോടെ രാഷ്ട്രീയ രംഗത്ത് ഇതുമായി ബന്ധപ്പെട്ട് ചൂടുള്ള ചര്‍ച്ചകളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടെ , എം.സ്വരാജ് ശാഖയില്‍ പോയിരുന്നുവെന്നാണ്് ബിജെപി വക്താവ് സന്ദീപ് വാര്യരുടെ ആരോപണം.

Read Also : കോടിയേരി ആര്‍എസ്എസ് എന്നു പറഞ്ഞതിന്റെ പേരില്‍ ചെന്നിത്തല തലകുമ്പിടേണ്ടതില്ല: കോടിയേരിയേക്കാള്‍ വലിയ നേതാവായ എസ് രാമചന്ദ്രൻ പിള്ളക്ക് ആർഎസ്എസ് ബന്ധമുണ്ടായിരുന്നതായി ബിജെപി ലേഖനം

ഉപ്പുകുളം എന്ന സ്ഥലത്ത് നടന്ന ശാഖയില്‍ സ്വരാജ് പങ്കെടുത്തു എന്ന് തനിക്കൊരു പാര്‍ട്ടി പ്രവര്‍ത്തകന്‍ സന്ദേശം അയച്ചതായി സന്ദീപ് ചാനല്‍ ചര്‍ച്ചയില്‍ പറയുന്നു. . എന്നാല്‍ തന്റെ മണ്ഡലത്തില്‍ ഉപ്പുകുളം എന്ന സ്ഥലം ഇല്ലെന്നും ഏത് കുളത്തിന്റെ വശത്ത് കൂടിപോയാലും ജീവിതത്തിലൊരിക്കലും ചാണകക്കുഴിയില്‍ വീഴില്ലെന്നും സ്വരാജ് തിരിച്ചടിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button