COVID 19KeralaLatest News

മലപ്പുറത്ത് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവാവിനെ​ മരിച്ച നിലയില്‍ കണ്ടെത്തി

പുലാമന്തോള്‍: വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പുലാമന്തോള്‍ താവുളളി കാത്തിരക്കടവത്ത് താവുള്ളിയില്‍ ഷംസുവിന്റെ മകന്‍ ആഷിഖിനെ (26) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. തുടർന്ന് പുലാമന്തോള്‍ ഗ്രാമപഞ്ചായത്ത് അധികൃതര്‍, ആരോഗ്യ വകുപ്പ് അധികൃതര്‍ എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.

മൃതശരീരം മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കോവിഡ് ടെസ്റ്റുകള്‍ക്ക് വിധേയമാക്കിയതിനു ശേഷം സംസ്​കാരത്തിനുള്ള നടപടികള്‍ സ്വീകരിക്കും. ആഴ്ചകള്‍ക്ക് മുമ്പാണ് ആഷിഖ് വിദേശത്ത് നിന്ന് നാട്ടിലെത്തിയത്. വീട്ടില്‍ മുകളിലെ നിലയില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.

സുശാന്ത് സിംഗിന്റെ മരണം, മുഖ്യമന്ത്രിയുടെ മകനെതിരെ കടുത്ത ആരോപണവുമായി കങ്കണ റണാവത്ത്, തന്നെ മരിച്ച നിലയിൽ കണ്ടാൽ അത് ആത്മഹത്യ അല്ലെന്നും കങ്കണ

കഴിക്കാനുള്ള ഭക്ഷണം സ്റ്റെയര്‍കെയ്സില്‍ വെക്കാറാണ് പതിവ്. വെള്ളിയാഴ്ച ഉച്ചക്ക് കഴിക്കാനുള്ള ഭക്ഷണവുമായെത്തിയപ്പോള്‍ രാവിലെ കൊണ്ടു വെച്ച ഭക്ഷണം ഉപയോഗിക്കാതെ ഇരിക്കുന്നതാണ് കണ്ടത്. സംശയം തോന്നിയ വീട്ടുകാര്‍ കയറി നോക്കിയപ്പോള്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button