ടോക്കിയോ: ചൈനീസ് ആപ്പായ ടിക് ടോക് ജപ്പാനും നിരോധിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. ഭരണകക്ഷിയായ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സര്‍ക്കാരിനോട് ഈ ആവശ്യം ഉന്നയിച്ചു. രാജ്യത്തെ വിവരങ്ങള്‍ ടിക്ടോക് മുഖേനെ ചൈന ചോര്‍ത്തുകയാണെന്നും ഇത് കണക്കിലെടുത്ത് ആപ്പിന് രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തണമെന്ന് ജപ്പാനിലെ ഭരണകക്ഷിയുടെ റെഗുലേറ്ററി പോളിസി വിഭാഗം നേതാവ് അക്കിര അമാരി വ്യക്തമാക്കി. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പ്രധാനമന്ത്രി ഷിന്‍സോ ആബെയ്ക്ക് കൈമാറിയെന്നാണ് സൂചന.
ടിക്ടോക് ഉള്‍പ്പെടെയുള്ള ചൈനീസ് ആപ്പുകൾക്ക് ഇന്ത്യ നിരോധനമേർപ്പെടുത്തിയിരുന്നു. സദാചാരവിരുദ്ധമായ വീഡിയോകള്‍ പ്രചരിക്കുന്നുവെന്ന് ആരോപിച്ച് പാകിസ്ഥാനും ടിക്ക് ടോക് നിരോധിക്കാനൊരുങ്ങുകയാണ്.
Post Your Comments