തിരുവല്ല: വീടാക്രമണ കേസിലെ പ്രതിയെ അറസ്റ്റു ചെയ്യാൻ പോയ സംഘത്തിലെ പൊലീസുകാരന് വെട്ടേറ്റു. ഇന്നു രാത്രി എട്ടുമണിയോടെ കവിയൂര്‍ കണിയാമ്പാറയ്ക്ക് സമീപമായിരുന്നു സംഭവം. തിരുവല്ല സ്റ്റേഷനിലെ പൊലീസുകാരനാണ് വെട്ടേറ്റത്. വടിവാള്‍ കൊണ്ടുള്ള വെട്ടേറ്റ് സിപിഒ സന്തോഷ് കുമാറിന്റെ ചുണ്ടറ്റു.
വീടാക്രമണ കേസിലെ പ്രതി ബിജിന്‍ എന്ന യുവാവിനെ പിടിക്കാനാണ് പൊലീസുകാര്‍ എത്തിയത്. നാലു പൊലീസുകാര്‍ സ്വകാര്യ കാറിലാണ് പ്രതിയെ പിടിക്കാനായി എത്തിയത്. ഇതിനിടെ സ്‌കോര്‍പ്പിയോ കാറില്‍ പ്രതി വരുന്നതായും പൊലീസിന് വിവരം ലഭിച്ചു. പൊലിസുകാര്‍ കാര്‍ വട്ടം വച്ച് സ്‌കോര്‍പ്പിയോ തടഞ്ഞു.
പുറത്തിറങ്ങിയ പ്രതി വടിവാള്‍ എടുത്ത് വീശുകയായിരുന്നു. സന്തോഷ്‌കുമാറിന്റെ ചുണ്ട് അറ്റു പോയി. പ്രതി രക്ഷപ്പെടുകയും ചെയ്തു. ഇയാൾക്കായി തെരച്ചിൽ നടക്കുകയാണ്. സിപിഒ സന്തോഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Post Your Comments