Latest NewsKerala

മില്‍മ യൂണിയനുകള്‍ വഴി ക്ഷീര മേഖലയില്‍ 44 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കും: കെ. രാജു

അമ്പലപ്പുഴ: ക്ഷീരമേഖലയെ ശക്തിപ്പെടുത്താന്‍ പുതി പദ്ധതികള്‍ നടപ്പിലാക്കുമെന്ന് വനം വകുപ്പ് മന്ത്രി കെ രാജു അറിയിച്ചു. പ്രളയം ബാധിച്ച ക്ഷീര മേഖലയെ ലക്ഷ്യം വച്ചാണ് പുതിയ പദ്ധതി. ഇതിനായി മില്‍മയുടെ മൂന്നു യൂണിയനുകള്‍ വഴി 44 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കുമെന്ന് അദ്ദേഹം അറിയിച്ചു.  സംസ്ഥാന ക്ഷീരകര്‍ഷക പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രളയത്തില്‍ കന്നുകാലികള്‍ നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് 30000 രൂപ വീതം നല്‍കുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു.

കൃഷി മന്ത്രി വി.എസ് സുനില്‍ കുമാറാണ് ക്ഷീരപാര്‍ലമെന്റിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തത്. കന്നുകാലി വളര്‍ത്തല്‍ കൃഷിയായി കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനത്തെ മികച്ച ആനന്ദ് മാതൃക ക്ഷീര സഹകരണ സംഘത്തിനും പരമ്പരാഗത സംഘത്തിനുമുള്ള ഡോ. വര്‍ഗീസ് കുര്യന്‍ അവാര്‍ഡ് ഇടുക്കി തോപ്രാംകുടി ക്ഷീരസംഘത്തിനും പാലക്കാട് ജില്ലയിലെ അകത്തേത്തറ ക്ഷീരസംഘത്തിനും മന്ത്രി കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button