മുംബൈ: കോവിഡ് പരിശോധനയ്ക്ക് യോനീ സ്രവം എടുത്ത ലാബ് ജീവനക്കാരനെതിരെ ബലാത്സംഗ കുറ്റം. മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിലാണ് സംഭവം.കുറ്റക്കാരനെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് സംഭവത്തില്‍ സംസ്ഥാന വനിത-ശിശു വികസന മന്ത്രി യശോമാദി താക്കൂര്‍ പറഞ്ഞു. 24 കാരിയായ യുവതിയാണ് കോവിഡ് പരിശോധനയ്ക്കായി ലാബിൽ എത്തിയത്. യുവതി ജോലി ചെയ്ത സ്ഥാപനത്തിലെ ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നായിരുന്നു പരിശോധനയ്ക്ക് എത്തിയത്.
മൂക്കിലെ സ്രവം എടുത്ത ശേഷം സ്വകാര്യഭാഗത്തെ സ്രവം എടുക്കണമെന്ന് ജീവനക്കാരന്‍ യുവതിയെ തെറ്റിദ്ധരിപ്പിച്ച് സ്രവം എടുക്കുകയായിരുന്നു. പരിശോധനയ്ക്ക് ശേഷം സഹോദരനോട് ഇക്കാര്യം യുവതി പറഞ്ഞിരുന്നു. ഇദ്ദേഹം ഡോക്ടർമാരോട് പരിശോധനയെ കുറിച്ച് സംസാരിച്ചതോടെയാണ് ചൂഷണം പുറത്തു വന്നത്. തുടര്‍ന്ന് യുവതി പൊലീസില്‍ പരാതി നൽകുകയായിരുന്നു. ഐപിസി 354, 376 വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
Post Your Comments