ഹൈദരാബാദ്: കേരളത്തിലെ സ്വര്‍ണ്ണക്കള്ളകടത്തിലെ ഭീകര ബന്ധം അന്വേഷണം നടത്തുന്നതിന് മേല്‍ നോട്ടം വഹിക്കുന്ന ദക്ഷിണമേഖല എന്‍ഐഎ ഡി ഐ ജി കെബി വന്ദനക്ക് ഇന്ത്യയിലെ നാലായിരത്തോളം ഐപിഎസ്സു കാരില്‍ പ്രമുഖ സ്ഥാനമാണ് ഉള്ളത്. തീവ്രവാദികള്‍ക്ക് സഹായം നല്‍കി മാന്യന്‍മാര്‍ ആയി ചമഞ്ഞുനടന്ന നിരവധി ഉന്നത ഉദ്യോഗസ്ഥ കൊടുംഭീകരരെ ഇരുമ്പഴിക്കുളില്‍ ആക്കി.
നുണ പരിശോധനയും ബ്രെയിന്‍ മാപ്പിങ്ങും ഇല്ലാതെ തന്നെ 10മിനിട്ടു ആളെ നിരീക്ഷണം നടത്തിയാല്‍ ചോദ്യം ചെയ്താല്‍, ആള്‍ തരികിട ആണോ, നല്ലവന്‍ ആണോ, പറയുന്നത് നുണയോ നേരോ എന്ന് മനസിലാക്കാന്‍പറ്റുന്ന അപൂര്‍വസിദ്ധി ബുദ്ധി യുള്ള ഈ വനിതരത്നം പിന്നീട് എന്‍ഐഎ 3 മേഖല ഡിഐജി മാരില്‍ ഒരാളായി ദക്ഷിണമേഖല ഡിഐജിയായി.
തമിഴ്നാട്ടിലെ ഒരു ഉള്‍നാടന്‍ ഗ്രാമ പ്രദേശത്തു സാധാരണകുടുംബത്തില്‍ ജനിച്ച, സർക്കാർ സ്കൂളില്‍ വിദ്യാഭ്യാസം നേടിയ ഈ 38കാരി ഓരോ ക്‌ളാസിലും ഒന്നാം സ്ഥാനത് എത്തി.സ്പോട്സ് മത്സരംങ്ങളിലും മികച്ച പ്രകടനം കാഴ്ച വച്ചു. 2004 ല്‍ ഐപിഎസ് ലഭിച്ച ഈ മിടുക്കി, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പോലീസ് അക്കാദമിയില്‍ പരിശീലനം നേടിയ മികച്ച 6 വനിത കളില്‍ ഒരാളാണ്. രാജസ്ഥാന്‍ കേഡറില്‍ ജയ്‌പ്പൂര്‍ എസ്പി യായി ജോലിയില്‍ പ്രവേശിച്ച വന്ദന പിന്നീട് കേന്ദ്ര ആഭ്യന്തരവകുപ്പ് അടക്കം വിവിധ വകുപ്പുകളില്‍ വകുപ്പ് സെക്രട്ടറി ആയി മികച്ച പ്രകടനം കാഴ്ച്ച വച്ചു.
പിന്നീട് ഉപരി പഠനത്തിന് അമേരിക്കയിലേക്ക് പോയി. നോര്‍ത്ത് കരോലിനീ അമേരിക്കന്‍ ഇന്റലിജെന്റസ് ട്രെയിനിങ് അക്കാദമിയില്‍ ഭീകര വിരുദ്ധ ട്രെയിനിങ് വിജയകരമായി പൂര്‍ത്തിയാക്കി ഒന്നാം സ്ഥാനത്തോടെ തിരിച്ചു വന്ന വന്ദനക്കു രാജ്യത്തെ ഏറ്റവും വലിയ കുറ്റാന്വേഷണ സംവിധാനമായ എന്‍ഐഎയില്‍ സൂപ്രണ്ട് ആക്കി അര്‍ഹമായ സ്ഥാനം ഈ തമിഴ് നാടിന്റെ ധീര വനിതയ്ക്ക് പ്രധാനമന്ത്രി നല്‍കി.നിലവിലുള്ള എന്‍ഐഎ തലവന്റെ കാലാവധി കഴിഞ്ഞാല്‍ ഇവര്‍ എന്‍ഐഎ മേധാവി ആയി ദീര്‍ഘകാലം സര്‍വീസില്‍ ഉണ്ടാകും എന്നതില്‍ സംശയമില്ല.
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെതിരെ കഴിഞ്ഞ രണ്ടു ദിവസവും ചോദ്യശരങ്ങളെയ്ത് വട്ടംകറക്കിയതും ഇതേ വന്ദനയാണ്. എന്‍.ഐ.എ ദക്ഷിണേന്ത്യന്‍ ടീമിന്റെ തലപ്പത്തുള്ള അതിസമര്‍ത്ഥയായ ഡി.ഐ.ജി കെ.ബി.വന്ദന. ഹൈദരാബാദിലെ ഓഫീസിലിരുന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു ചോദ്യശരങ്ങള്‍.
Post Your Comments