Latest NewsKeralaIndia

സ്വപ്നക്കൊപ്പം ജോയിന്റ് ബാങ്ക് ലോക്കർ, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെതിരെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ നിർണ്ണായക മൊഴി

സ്വപ്‌നയും ചാര്‍ട്ടേഡ് അക്കൗണ്ടന്റും ചേര്‍ന്നാണ് തിരുവനന്തപുരം സ്റ്റാച്യുവിലുള്ള ഒരു ബാങ്കില്‍ ലോക്കര്‍ തുറന്നത്.

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെതിരെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴി. സ്വപ്‌ന സുരേഷിനൊപ്പം ബാങ്കിന്റെ ലോക്കര്‍ തുറന്നത് ശിവശങ്കര്‍ പറഞ്ഞിട്ടാണെന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് മൊഴി നല്‍കി. ഇതോടെ ശിവശങ്കർ ഇതുവരെ പറഞ്ഞതെല്ലാം കലാവായിരുന്നു എന്ന് തെളിയുകയാണ്. സ്വപ്‌നയും ചാര്‍ട്ടേഡ് അക്കൗണ്ടന്റും ചേര്‍ന്നാണ് തിരുവനന്തപുരം സ്റ്റാച്യുവിലുള്ള ഒരു ബാങ്കില്‍ ലോക്കര്‍ തുറന്നത്.

ബാലഭാസ്കറിന്‍റെ അപകട മരണം, ബാലഭാസ്കർ ബോധം മറയുന്നതിന് മുൻപ് പറഞ്ഞ നിര്‍ണായക മൊഴിയുമായി ആദ്യം പരിശോധിച്ച ഡോക്ടര്‍

പിന്നീട് ഈ ലോക്കറില്‍ നിന്നാണ് സ്വര്‍ണ്ണവും പണവും എന്‍.ഐ.എ കണ്ടെത്തിയത്. ഒരു കോടി രൂപയും ഒരു കിലോ സ്വര്‍ണവുമാണ് സെക്രട്ടേറിയറ്റിന് സമീപമുള്ള ബാങ്കിന്റെ ലോക്കറില്‍ നിന്ന് എന്‍.ഐ.എ കണ്ടെത്തിയത്. ഇത് ഇപ്പോൾ ദുരൂഹത ഉളവാക്കുന്നതാണ്. സ്വപ്ന സുരേഷിനോട് ശിവശങ്കറിന്‌ സാമ്പത്തിക ഇടപാടുകളും ഉള്ളതായാണ് ഇതുവഴി തെളിയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button