വാഷിംഗ്ടണ്‍: സൈനിക ശേഷി വര്‍ധിപ്പിച്ചുകൊണ്ടുള്ള ഇറാന്റെ നീക്കങ്ങള്‍ക്ക് തടയിടാന്‍ അമേരിക്ക. നിലവിലെ നിരോധനങ്ങള്‍ നീട്ടാനാണ് പുതിയ തീരുമാനം എന്നാണ് റിപ്പോര്‍ട്ട്. ഇറാനെതിരെ ലോഹങ്ങളുടെ കയറ്റുമതിയിലാണ് അമേരിക്ക വച്ചിരിക്കുന്ന ഒരു നിരോധനം നിലവിലുള്ളത്. 22 പ്രത്യേക തരം ലോഹങ്ങള്‍ക്കാണ് നിയന്ത്രണമുള്ളത്. സൈനിക പരമായി ഉപയോഗിക്കാന്‍ സാധ്യതയുള്ള ലോഹങ്ങളായതിനാലാണ് നിയന്ത്രണം വരുത്തിയത്.
മുന്‍പ് ആണവകാര്യത്തില്‍ ഇടഞ്ഞതിന് ശേഷമാണ് അമേരിക്ക സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തുകയും ഇറാനെതിരെ നീങ്ങാന്‍ സഖ്യകക്ഷികളെ പ്രേരിപ്പിക്കുകയും ചെയ്തത്. ‘അമേരിക്കയുടെ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഇറാന് മേല്‍ 22 പ്രത്യേക ലോഹങ്ങളുടെ മേലുള്ള നിരോധനം നീട്ടാന്‍ തീരുമാനിച്ചിരിക്കുന്നു. ഇറാന്റെ ആണവ, സൈനിക പരമായ ബാലിസ്റ്റിക് മിസൈലുകളുടെ പരീക്ഷണവുമായി ബന്ധപ്പെട്ടാണ് തീരുമാനം’ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ അറിയിച്ചു.
ഐക്യരാഷ്ട്ര രക്ഷാ സമിതിയുടെ 2231-ാം പ്രമേയത്തിന്റെ തീരുമാനമനുസരിച്ചാണ് ഇറാനെതിരെ ആയുധ ഉപരോധം നിലവിലുള്ളതെന്നും പോംപിയോ പറഞ്ഞു. അമേരിക്കയുടെ തീരുമാനപ്രകാരം ഏതെങ്കിലും രാജ്യം 22 തരം ലോഹങ്ങള്‍ ഇറാന്‍ നല്‍കിയാല്‍ അത്തരം രാജ്യങ്ങളോടും അതേ സമീപനം സ്വീകരിക്കുമെന്ന മുന്നറിയിപ്പും പോംപിയോ നല്‍കിയിരിക്കുകയാണ്.
Post Your Comments