Latest NewsIndiaInternational

കേരളത്തിലെയും കാശ്‌മീരിലെയും തീവ്രവാദ സംഘടനകള്‍ക്ക് ഫണ്ടുകള്‍ നല്‍കുന്നത് തുര്‍ക്കി: ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ പാരമ്പര്യം പിന്തുടര്‍ന്നുകൊണ്ട് ഇസ്ലാമിക മൗലികവാദം ആഗോള തലത്തില്‍ തന്നെ വളര്‍ത്താനും മറ്റ് ഇസ്ലാമിക രാജ്യങ്ങള്‍ക്ക് മാതൃകയാകാനുമാണ് തുര്‍ക്കിയുടെ ലക്ഷ്യമെന്നും അനുമാനമുണ്ട്.

ന്യൂഡല്‍ഹി: പാകിസ്ഥാന് ശേഷം ഇന്ത്യ-വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ മുന്‍പില്‍ നില്‍ക്കുന്നത് തുര്‍ക്കിയെന്ന് അനുമാനം. ഇവര്‍ക്ക് തുര്‍ക്കിയുടെ പ്രസിഡന്റായ റിസപ്പ് തയ്യിപ്പ് എര്‍ദോഗന്റെ പിന്തുണയുണ്ടെന്നും വിവരമുണ്ട്. കേന്ദ്ര സര്‍ക്കാരിലെ ഒരു ഉദ്യോഗസ്ഥനില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ദേശീയ മാദ്ധ്യമമായ ‘ഹിന്ദുസ്ഥാന്‍ ടൈംസ്’ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. കേരളത്തിലെയും കാശ്മീരിലെയും ഉള്‍പ്പെടെ രാജ്യത്തെ ഇസ്ലാമിസ്റ്റ് തീവ്രവാദ സംഘടനകള്‍ക്ക് പണം ലഭിക്കുന്നതും അവരെ പിന്തുണയ്ക്കുന്നതും തുര്‍ക്കി അടിസ്ഥാനമാക്കിയുള്ള സംഘങ്ങളാണെന്നാണ് ദേശീയ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ദക്ഷിണേഷ്യയിലെ മുസ്ലീങ്ങളെ, പ്രത്യേകിച്ചും ഇന്ത്യയിലെ മുസ്ലിം യുവാക്കളെ സ്വാധീനിച്ചുകൊണ്ട് അവരെ ഭീകരവാദികളായി റിക്രൂട്ട് ചെയ്യാനാണ് തുര്‍ക്കി സംഘങ്ങള്‍ ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ദക്ഷിണേഷ്യന്‍ മുസ്ലിം രാഷ്ട്രങ്ങളില്‍ സൗദി അറേബ്യ മേല്‍ക്കൈ നേടുന്നത് തടഞ്ഞുകൊണ്ട് ഇത്തരം രാജ്യങ്ങളില്‍ രാഷ്ട്രീയ ആധിപത്യം ഉറപ്പിക്കാനാണ് തുര്‍ക്കിയുടെ ഇപ്പോഴത്തെ ശ്രമം. ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ പാരമ്പര്യം പിന്തുടര്‍ന്നുകൊണ്ട് ഇസ്ലാമിക മൗലികവാദം ആഗോള തലത്തില്‍ തന്നെ വളര്‍ത്താനും മറ്റ് ഇസ്ലാമിക രാജ്യങ്ങള്‍ക്ക് മാതൃകയാകാനുമാണ് തുര്‍ക്കിയുടെ ലക്ഷ്യമെന്നും അനുമാനമുണ്ട്.

ജഡ്ജിയെയും മകനെയും കൊന്നത് പണം തിരിച്ചു ചോദിച്ചതിലുള്ള വിരോധം മൂലം, കുടുംബത്തെ ഒന്നാകെ ഇല്ലാതാക്കാൻ തീരുമാനം

1483 വര്‍ഷങ്ങള്‍ക്ക് മുന്‍പ് എ.ഡി 537ല്‍ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി നിര്‍മ്മിക്കുകയും പിന്നീട് പതിമൂന്നാം നൂറ്റാണ്ടില്‍ മുസ്ലിം പള്ളിയും, ശേഷം മ്യൂസിയവും(1934 മുതല്‍) ആയി മാറിയ ഹാജിയ സോഫിയ പള്ളി അടുത്തിടെ വീണ്ടും മസ്ജിദ് ആയി മാറ്റാനുള്ള എര്‍ദോഗന്റെ തീരുമാനം ഇതിന്റെ ആദ്യപടിയായി വേണം കണക്കിലാക്കാന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button