ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിൻ ആദ്യം ഏത് വിഭാഗം ആളുകള്‍ക്ക് നല്‍കണമെന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. കൊവിഡ് വൈറസിനെതിരെ മുന്‍നിരയില്‍ നിന്ന് പോരാടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ആദ്യം വാക്‌സിൻ നല്‍ക്കേണ്ടതെന്നാണ് അഭിപ്രായം ഉയരുന്നത്. ഏത് വിഭാഗം ആളുകള്‍ക്കാണ് വാക്സിന്‍ ആദ്യം നല്‍കേണ്ടതെന്ന കാര്യം സര്‍ക്കാര്‍ തലത്തിലും പുറത്തും ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമാണെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിലെ സ്പെഷ്യല്‍ ഡ്യൂട്ടി ഓഫീസര്‍ രാജേഷ് ഭൂഷണ്‍ ചൂണ്ടിക്കാട്ടി.
അതേസമയം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിന്നാലെ ഏത് വിഭാഗം ആളുകള്‍ക്കാണ് വാക്സിന്‍ നല്‍കേണ്ടതെന്ന കാര്യത്തിലും ഇത് വരെ വ്യക്തത വന്നിട്ടില്ലെന്നും രാജേഷ് ഭൂഷണ്‍ വ്യക്തമാക്കി. പ്രായമായവര്‍, രോഗാവസ്ഥയിലുള്ളവര്‍,ദരിദ്രര്‍ രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍, എന്നിങ്ങനെ നിരവധി വിഭാഗം ആളുകളാണ് ആരോഗ്യപ്രവർത്തകർക്ക് പിന്നാലെ പരിഗണനയിലുള്ളത്. എന്നാൽ മുന്‍ഗണന അടിസ്ഥാനത്തില്‍ ന്യായമായി ഏവര്‍ക്കും വാക്സിന്‍ എത്തിച്ച് നല്‍കുക. വാക്സിന്‍ കൃത്യമായ താപനിലയില്‍ സുക്ഷിക്കുക, വാക്സിന്റെ വന്‍ ശേഖരം നടത്തുക, വാക്സിന്‍ നല്‍കുന്ന വ്യക്തികളെ പരിശീലിപ്പിക്കുക എന്നീ കാര്യങ്ങളിൽ രാജ്യം പ്രധാന പങ്ക് വഹിക്കേണ്ടി വരുമെന്ന് ഐ.സി.എം.ആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ ചൂണ്ടിക്കാട്ടി.
Post Your Comments