Latest NewsNewsIndia

ഇന്ത്യയില്‍ നിന്നും ചൈനയ്ക്ക് വീണ്ടും തിരിച്ചടി : ചൈനീസ് ടെലിവിഷനുകളുടെ ഇറക്കുമതി സംബന്ധിച്ച് കടുത്ത തീരുമാനം എടുത്ത് ഇന്ത്യ

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നും ചൈനയ്ക്ക് വീണ്ടും തിരിച്ചടി , ഇന്ത്യ ചൈനീസ് ടെലിവിഷനുകളുടെ ഇറക്കുമതിയില്‍ നിയന്ത്രണമേര്‍പ്പെടുത്തി. ചൈനീസ് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ നിരോധിച്ചതിന് പിന്നാലെയാണ് ചൈനീസ് ടെലിവിഷനുകളുടെ ഇറക്കുമതിയില്‍ നിയന്ത്രണമേര്‍പ്പെടുത്തിയത് .രാജ്യത്തെ പ്രാദേശിക ഉത്പാദകരെ പ്രോത്സാഹിപ്പിക്കുന്നതിനും ആഭ്യന്തര ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇറക്കുമതി നയ ഭേദഗതി വരുത്തിക്കൊണ്ട് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് കേന്ദ്രസര്‍ക്കാര്‍ വ്യാഴാഴ്ച വിജ്ഞാപനം പുറപ്പെടുവിച്ചു.ടെലിവിഷനുകളുടെ ഇറക്കുമതി സ്വതന്ത്ര വിഭാഗത്തില്‍ നിന്ന് നിയന്ത്രിത വിഭാഗത്തിലേയ്ക്ക് മാറ്റിയാണ് ഭേദഗതി ചെയ്തിരിക്കുന്നത്.

Read Also : ഇന്ത്യയുടെ മേലുള്ള ചൈനയുടെ കഴുകന്‍ കണ്ണ് ലോകത്തിനുള്ള മുന്നറിയിപ്പെന്ന് അമേരിക്ക : ഇപ്പോള്‍ നടത്തുന്നത് വലിയ സാമ്രാജ്യത്വ ശക്തിയാകാനുള്ള ചൈനയുടെ നീക്കം

ഇതോടെ ഇനി ചൈനയില്‍നിന്നുള്ള ടെലിവിഷനുകള്‍ ഇറക്കുമതി ചെയ്യുന്നതിന് പ്രത്യേക ഇറക്കുമതി ലൈസന്‍സ് വേണ്ടിവരും.ഇന്ത്യന്‍ വിപണിയില്‍ ചൈനീസ് ടെലിവിഷനുകളുടെ കുത്തക തകര്‍ക്കുകയെന്നതാണ് നടപടിയുടെ പ്രധാന ലക്ഷ്യമെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.35 സെന്റീമീറ്റര്‍ മുതല്‍ 105 സെന്റീമീറ്റര്‍ വരെ വലിപ്പമുള്ള സ്‌ക്രീനുകളുള്ള ടെലിവിഷനുകള്‍ക്കാണ് നിയന്ത്രണം ബാധകമാവുക. 63 സെന്റീമീറ്റര്‍ താഴെ വലിപ്പമുള്ള എല്‍.സി.ഡി ടെലിവിഷനുകള്‍ക്കും നിയന്ത്രണം ബാധകമാണ്.

അതേസമയം നിരവധി കമ്പനികള്‍ ഇതിനോടകം തന്നെ തങ്ങളുടെ നിര്‍മാണ യൂണിറ്റുകള്‍ ഇന്ത്യയില്‍ ആരംഭിച്ചിരിക്കുന്നതിനാല്‍ നിയന്ത്രണം രാജ്യത്തെ ടെലിവിഷന്‍ വിപണിയെ ബാധിക്കില്ലെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. ഇന്ത്യയിലെ ടെലിവിഷന്‍ വിപണിയുടെ മൂല്യം 15,000 കോടി രൂപയാണ്. ഇതിന്റെ 36 ശതമാനവും ചൈനയില്‍ നിന്നും തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നുമുള്ള ഇറക്കുമതിയാണ്. ചൈന, വിയറ്റ്‌നാം, മലേഷ്യ, ഹോങ്കോങ്, കൊറിയ, ഇന്തോനേഷ്യ, തായ്‌ലാന്‍ഡ്, ജര്‍മനി എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യയിലേക്ക് ടെലിവിഷനുകള്‍ ഇറക്കുമതി ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button