ന്യൂഡല്‍ഹി : അളവില്‍ കൂടുതല്‍ സ്വര്‍ണ്ണം കൈവശം വെച്ചിരിക്കുന്നവരില്‍ നിന്ന് നികുതി ഈടാക്കുന്ന ഗോള്‍ഡ് ആംനെസ്റ്റി പദ്ധതിയെ കുറിച്ച് കേന്ദ്രം. ഗോള്‍ഡ് ആംനെസ്റ്റി പദ്ധതി നടപ്പാക്കാന്‍ ഇപ്പോള്‍ ആലോചിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രാലയ റിപ്പോര്‍ട്ട്. അളവില്‍ കൂടുതല്‍ സ്വര്‍ണ്ണം കൈവശം വെച്ചിരിക്കുന്നവരില്‍ നിന്ന് നികുതി ഈടാക്കാന്‍ ലക്ഷ്യമിട്ട് 2015 ല്‍ ഗോള്‍ഡ് ആംനെസ്റ്റി പദ്ധതി നടപ്പാക്കാന്‍ കേന്ദ്രം ആലോചിച്ചിരുന്നു. വലിയ എതിര്‍പ്പ് ഉണ്ടായതിനെ തുടര്‍ന്ന് ആ നീക്കം പിന്നീട് ഉപേക്ഷിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ വീണ്ടും പദ്ധതി നടപ്പാക്കാന്‍ നീക്കം എന്നായിരുന്നു ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇക്കാര്യം കേന്ദ്ര ധനമന്ത്രാലയം തളളി.
Post Your Comments