KeralaLatest NewsNews

കോവിഡ് പ്രതിരോധം ; ഇനി രോഗികള്‍ക്ക് വീട്ടിലിരുത്തി ചികിത്സ ; ഉത്തരവ് പുറപ്പെടുവിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പ്രതിരോധം അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നു. സംസ്ഥാനത്ത് കോവിഡ് ബാധിതര്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ രോഗികള്‍ക്ക് വീട്ടിലിരുത്തി ചികിത്സ തുടങ്ങുന്നു. സാമൂഹിക വ്യാപനം നടന്നതായി സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ച തിരുവനന്തപുരത്താണ് കോവിഡ് രോഗികളെ വീട്ടിലിരുത്തി ചികിത്സ തുടങ്ങുന്നത്. രോഗികള്‍ ആവശ്യപ്പെടുന്ന പക്ഷം വീടുകളില്‍ നിരീക്ഷണവും ചികിത്സയും നല്‍കുന്നതിന് വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കണമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.

വീട്ടില്‍ മുറിയോട് ചേര്‍ന്ന് ശുചിമുറി അടക്കമുഉള്ള ആവശ്യ സൗകര്യങ്ങള്‍ ഉള്ളവര്‍ക്ക് ആണ് ചികിത്സയ്ക്ക് അനുമതി നല്‍കുക. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്ക് മാത്രമായിരിക്കും വീട്ടിലിരുത്തിയുള്ള ചികിത്സ നടത്തുക. വീടുകളില്‍ നിരീക്ഷണം നല്‍കുന്നത് വാര്‍ഡ് തല സമിതിയുടെ നിര്‍ദേശം കൂടി പരിഗണിച്ചായിരിക്കും. കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് കേന്ദ്രങ്ങളിലെ നിരീക്ഷണം ആവശ്യപ്പെടുന്നവര്‍ക്ക് മാത്രമായിരിക്കും ഇനി നല്‍കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button