Latest NewsNewsIndia

തമിഴ്‌നാടില്‍ ലോക്ക്ഡൗണ്‍ നീട്ടി ; ഞായറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ; കൂടുതല്‍ നിബന്ധനകള്‍

ചെന്നൈ: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ ലോക്ഡൗണ്‍ ഓഗസ്റ്റ് 31 വരെ നീട്ടി. അതുവരെ എല്ലാ ഞായറാഴ്ചകളിലും പൂര്‍ണ്ണമായ ലോക്ക്ഡൗണ്‍ ആയിരിക്കും. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കുന്നതിനും ജില്ലാ അതിര്‍ത്തികള്‍ കടക്കുന്നതിനും ഇ പാസ് നിര്‍ബന്ധമാക്കി. ഓഗസ്റ്റ് 2,9,16,23, 30 തീയതികളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുമെന്ന് മുഖ്യമന്ത്രി കെ പളനിസ്വാമി പറഞ്ഞു.

സംസ്ഥാനത്ത് ഓഗസ്റ്റ് 31 വരെ ബസ് സര്‍വ്വീസും ടാക്‌സി സര്‍വ്വീസും ഉണ്ടാകില്ല. അവശ്യസാധങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് വൈകിട്ട് 7 വരെ തുറക്കാന്‍ അനുമതിയുണ്ട്. രാത്രി യാത്രാ നിയന്ത്രണം തുടരുമെന്നും ജിമ്മും യോഗാ കേന്ദ്രവും ഷോപ്പിങ്ങ് മാളുകളും തുറക്കില്ലെന്നും തമിഴ്‌നാട് സര്‍ക്കാര്‍ വ്യക്തമാക്കി. തമിഴ്നാടില്‍ സ്ഥിരീകരിച്ച 2,27,688 കേസുകളില്‍ 57,073 കേസുകളും നിലവില്‍ സജീവമാണ്.

* ലോക്ക്ഡൗണ്‍ സമയത്ത് അനുവദനീയമായതും അല്ലാത്തതും

പലചരക്ക് കടകള്‍ രാത്രി 7 വരെ തുറന്നിരിക്കും.

പൊതുഗതാഗതം, ട്രെയിനുകള്‍, മെട്രോ എന്നിവ ഓഗസ്റ്റ് 31 വരെ നിര്‍ത്തിവച്ചിരിക്കും

സ്വകാര്യ വ്യവസായങ്ങള്‍ക്ക് 75 ശതമാനം തൊഴിലാളികളുമായി പ്രവര്‍ത്തിക്കാന്‍ കഴിയും.

ചെന്നൈയിലെ ഭക്ഷണശാലകള്‍ക്ക് 50 ശതമാനം ശേഷിയുള്ള ഡൈന്‍-ഇന്‍ സേവനങ്ങള്‍ ആരംഭിക്കാന്‍ കഴിയും.

അവശ്യവസ്തുക്കളുടെ ഓണ്‍ലൈന്‍ വിതരണം അനുവദനീയമാണ്.

രാത്രി 9 വരെ ഭക്ഷ്യ വിതരണ സേവനങ്ങള്‍ അനുവദിക്കും.

സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ സാമൂഹിക അകലം പാലിച്ച് മറ്റ് നടപടികളോടെ ആചരിക്കേണ്ടതാണ്.

സംസ്ഥാനത്തെ കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്ക് ഇളവ് നല്‍കില്ല.

മതസഭകള്‍ക്ക് നിലവിലുള്ള വിലക്ക് തുടരും.

ഷോപ്പിംഗ് മാളുകളും തിയേറ്ററുകളും ബാറുകളും അടച്ചിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button