ബെയ്ജിംഗ് : ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങളെ ഞെട്ടിച്ച് ഡിജിറ്റല്‍ ലോകത്തിന്റെ റിപ്പോര്‍ട്ട് , ഡിജിറ്റല്‍ ലോകം യുഎസില്‍ നിന്ന് ചൈന തട്ടിയെടുത്താല്‍ പിന്നെ ലോകം ഇരുട്ടില്‍. ചൈന ഇന്ന് ലോകരാഷ്ട്രങ്ങളുടെ സമാധാനം കെടുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പല രാജ്യങ്ങളുടേയും രഹസ്യവിവരങ്ങള്‍ ചോര്‍ത്താനായി ചൈനീസ് ഹാക്കര്‍മാര്‍ രംഗത്തെത്തിക്കഴിഞ്ഞു. ഇതോടെ ഇന്റര്‍നെറ്റിന്റെ അധിപസ്ഥാനത്തു നിന്നും യുഎസിനെ തെറുപ്പിച്ച് ആ സ്ഥാനം ചൈന ഏറ്റെടുക്കാന്‍ ശ്രമിക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
Read Also : ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിൽ കേന്ദ്രത്തിനെതിരെ വീണ്ടും ആരോപണം ഉന്നയിച്ച് രാഹുല്‍ ഗാന്ധി
ഇന്റര്‍നെറ്റിന്റെ ഭാവിയെക്കുറിച്ച് പേടിപ്പെടുത്തുന്ന ഒരു മുന്നറിയിപ്പാണ് അമേരിക്കയിലെ അറിയപ്പെടുന്ന ഒരു സെനറ്റര്‍ നടത്തിയിരിക്കുന്നത്. ലോകത്തെ മുക്കിലും മൂലയിലും ചൈനീസ് കമ്പനികള്‍ സജീവമായി കഴിഞ്ഞു. അമേരിക്ക, ബ്രിട്ടന്‍, ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെല്ലാം ചൈനീസ് ടെക് കമ്പനികള്‍ പിടിമുറുക്കി കഴിഞ്ഞു. ഭരണാധികാരികള്‍ മാറിചിന്തിക്കാന്‍ തുടങ്ങിയപ്പോഴേക്കും ഇന്ത്യ പോലുള്ള വന്‍ രാജ്യങ്ങളെ പോലും ചൈനീസ് കമ്പനികള്‍ വിഴുങ്ങിയിരിക്കുന്നു.
ജനാധിപത്യ സ്വഭാവമില്ലാത്തതും പൗരന്മാരെ നിരീക്ഷിക്കുന്നതും താത്പര്യമില്ലാത്ത വാര്‍ത്തകള്‍ സെന്‍സര്‍ ചെയ്യുന്നതും തങ്ങള്‍ക്കു പ്രചാരണവേല നടത്തുന്നതിനുമുള്ള ഒരു ഉപാധിയാണ് ചൈനയ്ക്ക് ഇന്ന് ഇന്റര്‍നെറ്റ്. കൂടുതല്‍ രാജ്യങ്ങളെ തങ്ങളുടെ വഴിയിലേക്കു കൊണ്ടുവരാനുള്ള താത്പര്യമാണ് ചൈന ഇപ്പോള്‍ കാണിക്കുന്നത്. ഇപ്പോഴത്തെ അടിച്ചമര്‍ത്തിയുള്ള ഭരണം പോരാത്തതിനാലെന്നവണ്ണം ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉപയോഗിച്ച്, കൂടുതല്‍ ഭീതിപ്പെടുത്തുന്ന തരത്തിലുള്ള ഭരണരീതികള്‍ നടപ്പാക്കാനായി, അവിശ്വസനീയമായ വേഗത്തിലും ലക്ഷ്യബോധത്തോടെയും കുതിക്കുകയാണ് ചൈന എന്നാണ് സെനറ്ററുടെ ആരോപണം.
ഭാവിയില്‍ വിവിധ രാജ്യങ്ങളില്‍ വന്നേക്കാവുന്ന ഭരണരീതി, ഡിജിറ്റല്‍ സാധ്യതകള്‍ സ്ഥാപനവല്‍ക്കരിച്ച് കൂടുതല്‍ സ്വേച്ഛാധിപത്യപരമാക്കാനാണ് ചൈന ശ്രമിക്കുന്നത്.
ചൈന തങ്ങളുടെ നയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നു എന്നതിനുള്ള ചില തെളിവുകളും റിപ്പോര്‍ട്ടിലുണ്ട്. പ്രശസ്ത ഹോട്ടല്‍ ശൃംഖലയായ മാരിയട്ട് (Marriott) ടിബറ്റ് പോലെയുള്ള ചില സ്ഥലങ്ങള്‍ തര്‍ക്കപ്രദേശങ്ങളായി കാണിച്ചതിന് ചൈന മാപ്പു പറയിപ്പിക്കുകയുണ്ടായി.
അമേരിക്കയിലെ നയരൂപീകരണ വിദഗ്ധര്‍ വര്‍ഷങ്ങളായി ചൈനയുടെ വാര്‍ത്താവിനിമയ ഉപകരണങ്ങളുടെ കടന്നുകയറ്റത്തിനെതിരെ രംഗത്തുവന്നിരുന്നു. വാവെയ്, സെഡ്റ്റിഇ തുടങ്ങിയ കമ്പനികളില്‍ നിന്ന് ടെലിമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിനെതിരെ ആയിരുന്നു അവര്‍ രംഗത്തുവന്നത്. ഈ കമ്പനികളില്‍ ചൈന സര്‍ക്കാര്‍ നേരിട്ടു നിക്ഷേപം നടത്തിയിരിക്കുന്നു എന്നാണ് ആക്ഷേപം. ഈ കമ്പനികളുടെ തോളിലേറി ചൈന ആഗോള തലത്തില്‍ വമ്പന്‍ മുന്നേറ്റങ്ങള്‍ നടത്തിയേക്കാമെന്ന് റിപ്പോര്‍ട്ട് ആരോപിക്കുന്നു. ചൈനയുടെ ‘ഡിജിറ്റല്‍ സില്‍ക്ക് റോഡ്’ പദ്ധതിയും അസ്വസ്ഥതയുളവാക്കുന്ന ഒന്നാണ്. ആഗോളതലത്തില്‍ ഇന്റര്‍നെറ്റിന്റെ നിയന്ത്രണത്തിനു വേണ്ടിയുള്ള കാര്യപരിപാടിയുടെ ഭാഗമാണ് ഇതെന്നാണ് ആരോപണം.
Post Your Comments