Latest NewsIndiaNews

ഡീസലിന്റെ അധിക നികുതി കുറച്ച് അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാര്‍ : ജനങ്ങളുടെ കൈയ്യടി

ന്യുഡല്‍ഹി: ഡീസലിന്റെ അധിക നികുതി കുറച്ച് അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാര്‍. ഡീസല്‍ വാറ്റ് നികുതി 30 ശതമാനത്തില്‍ നിന്ന് 16.75 ശതമാനമാക്കി കുറയ്ക്കാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതോടെ ഡീസല്‍ ലിറ്ററിന് 8.36 രൂപയോളം കുറയും. 82 രൂപയായിരുന്ന ഡീസല്‍ വില ഇതോടെ 73.64 രൂപയായി താഴുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വ്യക്തമാക്കി.

read also : കുടിശ്ശിക തിരിച്ചടച്ചില്ല ; അംബാനിയുടെ ആസ്ഥാന മന്ദിരം യെസ് ബാങ്ക് പിടിച്ചെടുത്തു

ഡല്‍ഹി സ്വദേശികളുടെ അതിജീവനത്തിനായി സര്‍ക്കാര്‍ ഏടുക്കുന്ന പല നടപടികളില്‍ ഒന്നാണിതെന്ന് കെജ്രിവാള്‍ പറഞ്ഞു. ഈ ആഴ്ച ആദ്യം ഡല്‍ഹിയിലെ തൊഴിലന്വേഷകര്‍ക്കായി പോര്‍ട്ടല്‍ കൊണ്ടുവന്നിരുന്നു. കൂടുതല്‍ നടപടികള്‍ പരിശോധിച്ചുവരിയാണെന്നും നിരവധി വ്യവസായ ഗ്രൂപ്പുകളും വിദഗ്ധരുമായി ചര്‍ച്ച നടത്തിവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ധനവില പ്രതിദിനം ഉയര്‍ന്നുവന്നതോടെ ഡല്‍ഹിയാണ് ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിട്ടത്. ഡല്‍ഹിയില്‍ ഡീസല്‍ വില പെട്രോളിനേക്കാള്‍ ഉയര്‍ന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button