കണ്ണൂര്‍ : പ്രമുഖ സി.പി.എം നേതാവ് സ്വന്തം നഗ്നചിത്രം വാട്സ്ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തു , നേതാവിനെതിരെ ത്വരിത നടപടിയ്ക്കൊരുങ്ങി പാര്‍ട്ടി . പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കളും വര്‍ഗ-ബഹുജന സംഘടനകളുടെ പ്രവര്‍ത്തകരും അടങ്ങുന്ന ‘നാട്ടുഗ്രാമം മുത്തത്തി’ എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് നേതാവ് സ്വന്തം നഗ്‌നചിത്രം പോസ്റ്റ് ചെയ്തത്.
പോസ്റ്റ് ചെയ്തതിന് പിന്നാലെ നേതാവ് ചിത്രം ഡിലീറ്റ് ചെയ്യാന്‍ ശ്രമിച്ചങ്കിലും പണിപാളി. ഡിലീറ്റ് ഫോര്‍ എവരി വണ്‍ എന്ന ഓപ്ഷന് പകരം നേതാവ് ഡിലേറ്റ് ഫോര്‍ മി ഓപ്ഷനാണ് തെരഞ്ഞെടുത്തത്. പിന്നാലെ നേതാവ് ഗ്രൂപ്പില്‍ നിന്നും എക്‌സിറ്റടിക്കുകയും ചെയ്തു. മറ്റാര്‍ക്കോ അയച്ച ചിത്രം മാറി ഗ്രൂപ്പിലെത്തിയതാണെന്നാണ് പറയപ്പെടുന്നത്. ഏതായാലും നഗ്നചിത്രം പോസ്റ്റ് ചെയ്ത നേതാവിനെതിരെ സിപിഎം ജില്ലാനേതൃത്വം നടപടിയെടുക്കുമെന്നാണ് റിപ്പോര്‍ട്ട്
Post Your Comments