COVID 19Latest NewsKeralaNews

കൊല്ലം മെഡിക്കല്‍ കോളേജില്‍ 105 വയസുകാരിക്ക് കോവിഡ് മുക്തി ; ആഭിനന്ദനങ്ങളുമായി ആരോഗ്യ മന്ത്രി

കൊല്ലം: സംസ്ഥാനത്ത് ആഅശങ്കകള്‍ക്ക് നടുവിലും സന്തോഷ വാര്‍ത്തയുമായി കൊല്ലം മെഡിക്കല്‍ കോളേജ്. ഇവിടെ ചികിത്സയില്‍ കഴിഞ്ഞിരുന്ന 105 വയസുകാരി സുഖം പ്രാപിച്ചു വീട്ടിലേക്ക് മടങ്ങി. അഞ്ചല്‍ സ്വദേശിനിയായ ആസ്മ ബീവിയാണ് കോവിഡ് രോഗമുക്തി നേടി സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങിയത്. സംസ്ഥാനത്തിലെ തന്നെ ഏറ്റവും പ്രായം കൂടിയ കോവിഡ് രോഗിയാണിവര്‍. ഇതോടെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനമറിയിച്ച് ആരോഗ്യ മന്ത്രി കെകെ ശൈലജ ടീച്ചറുമെത്തി.

65 വയസിന് മുകളിലുള്ളവര്‍ ഹൈ റിസ്‌ക് വിഭാഗത്തില്‍ പെടുമ്പോള്‍ 105 വയസുകാരിയെ രക്ഷിക്കാനായത് കോവിഡിനെതിരായ മൂന്നാംഘട്ട പോരാട്ടത്തില്‍ മുന്നില്‍ നില്‍ക്കുന്ന എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വലിയ ഊര്‍ജ്ജം നല്‍കുമെന്ന് മന്ത്രി പറഞ്ഞു.

ജൂലൈ 20ന് രോഗം സ്ഥിരീകരിച്ച് പനിയും ചുമയും ഉള്‍പ്പെടയുള്ള ലക്ഷണങ്ങളോടെയാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സിക്കാന്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നുവെന്നും എല്ലാ ദിവസവും ഇവരുടെ ആരോഗ്യ നില മെഡിക്കല്‍ ബോര്‍ഡ് പ്രത്യേകം നിരീക്ഷിച്ച് വിലയിരുത്തി ചികിത്സ ക്രമീകരിച്ചുവെന്നും മന്ത്രി പറഞ്ഞു. രോഗത്തിന്റെ പിടിയിലായിട്ടും ഇവര്‍ കാണിച്ച അസാമാന്യ ധൈര്യം നാം മാതൃകയാക്കേണ്ടതാണെന്നും ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ പ്രിന്‍സിപ്പാള്‍, സൂപ്രണ്ട്, ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് എല്ലാ വിഭാഗം ജീവനക്കാര്‍ എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായും ശൈലജ ടീച്ചര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button