ഹൂസ്റ്റണ്‍ : യുഎസില്‍ കോവിഡിന് ഇതുവരെ ശമനമായില്ല. മരണനിരക്ക് വര്‍ധിക്കുകയാണ്. ഫ്‌ലോറിഡ, ടെക്സസ്, അരിസോണ എന്നിവിടങ്ങളില്‍ പുതിയ കോവിഡ് കേസുകള്‍ വന്‍തോതില്‍ ഉയരുന്നു. ഒപ്പം കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞ സംസ്ഥാനങ്ങളില്‍ മരണനിരക്കും. 400,000 കേസുകളുള്ള നാലാമത്തെ സംസ്ഥാനമായി കാലിഫോര്‍ണിയ, ന്യൂയോര്‍ക്ക്, ഫ്േളാറിഡ എന്നിവയോടൊപ്പം ടെക്സസും ചേര്‍ന്നു. ഏഴ് ദിവസത്തെ പുതിയ കേസുകള്‍ ജൂലൈ 19 ന് 10,461 ല്‍ നിന്ന് ജൂലൈ 26 ന് 8,243 ആയി ഉയര്‍ന്നു. ഫ്‌ലോറിഡ പുതിയ കേസുകളുടെ ഏഴ് ദിവസത്തെ ശരാശരി ജൂലൈ 17 ന് 11,870 ല്‍ എത്തിയെങ്കിലും ഇത് ജൂലൈ 26 ന് 10,544 ആയി കുറഞ്ഞിട്ടുണ്ട്.
പക്ഷേ ചൊവ്വാഴ്ച, ഫ്‌ളോറിഡയിലെ മരണങ്ങളുടെ കാര്യത്തില്‍ വലിയ റെക്കോര്‍ഡിലേക്ക് നീങ്ങുകയാണ്. ഇവിടെ നിന്നു മാത്രം 186 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 9,230 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ ആകെ, 452,695 കോവിഡ് രോഗികളുണ്ടായി. മരണം, 151,492 കവിഞ്ഞു.
Post Your Comments