COVID 19KeralaLatest NewsNews

കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നു പുറത്തു കടക്കാന്‍ റെയില്‍വേ ട്രാക്കിലൂടെ സാഹസിക യാത്ര നടത്തിയ യുവാക്കളെ പൊലീസ് തിരയുന്നു ,സംഭവം ഇങ്ങനെ

കൊല്ലം,കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നു പുറത്തു കടക്കാന്‍ റെയില്‍വേ ട്രാക്കിലൂടെ സാഹസിക യാത്ര നടത്തിയ യുവാക്കളെ പൊലീസ് തെരയുന്നു. രണ്ട് യുവാക്കള്‍ ബൈക്കില്‍ റെയില്‍വേ ട്രാക്കിലൂടെ യാത്ര ചെയ്യുന്ന വിവരമറിഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥരെത്തിയതോടെ ബൈക്ക് ഉപേക്ഷിച്ച്‌ യുവാക്കള്‍ കടന്നുകളഞ്ഞു.

സംഭവത്തില്‍ കണ്ടാലറിയാവുന്ന രണ്ടു പേര്‍ക്കെതിരെ റെയില്‍വേ സുരക്ഷാ സേന കേസെടുത്തു. കോവിഡ് പകരുന്ന സാഹചര്യത്തില്‍ റോഡെല്ലാം അടച്ചപ്പോള്‍ പുറത്തി കറങ്ങാന്‍ വിരുതന്‍മാരായ രണ്ടുപേര്‍ കണ്ടു പിടിച്ച മാര്‍ഗമായിരുന്നു റെയില്‍വേ ട്രാക്ക് വഴിയുള്ള രക്ഷപെടല്‍. എന്നാല്‍ പദ്ധതി പൊളിഞ്ഞു.യുവാക്കളുടെ അഭ്യാസ പ്രകടനം റെയില്‍വേ അധികൃതര്‍ക്ക് ആരോ ചോര്‍ത്തി. ഇതോടെ കരുനാഗപ്പള്ളിക്കും ഓച്ചിറയ്ക്കും ഇടയില്‍ സാഹസിക യാത്രയ്ക്ക് റെഡ് സിഗ്‌നനല്‍ വീണു.

ബൈക്ക് ഉപേക്ഷിച്ച്‌ രണ്ടു പേരും ട്രാക്കിലൂടെ തന്നെ തിരികെ ഓടി. ചവറ സ്വദേശിയായ ദീപുവിന്റെ പേരിലുള്ളതാണ് ബൈക്ക് എന്ന് പൊലീസ് പറഞ്ഞു.എന്നാല്‍ ഓടിച്ചത് ഇയാളല്ലെന്നാണ് മൊഴി. ബൈക്ക് ആര്‍പിഎഫിന്റെ കസ്റ്റഡിയിലാണ്. അതിക്രമിച്ചു കടക്കല്‍, മാര്‍ഗ തടസമുണ്ടാക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കണ്ടാലറിയാവുന്ന രണ്ടു പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button